Breaking News

Trending right now:
Description
 
Jun 11, 2015

വിവാന്ത ബൈ താജ്‌ മലബാറില്‍ ഗ്ലോബല്‍ വെല്‍നെസ്സ്‌ ഡേ ആഘോഷം

image ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി കൊച്ചി വിവാന്ത ബൈ താജ്‌ മലബാറില്‍ ജൂണ്‍ 13ന്‌ ഗ്ലോബല്‍ വെല്‍നെസ്സ്‌ ഡേ ആഘോഷിക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്‌ചയാണ്‌ ഗ്ലോബല്‍ വെല്‍നെസ്സ്‌ ഡേയായി ആചരിക്കുന്നത്‌.

ഗ്ലോബല്‍ വെല്‍നെസ്സ്‌ ഡേയുടെ ഭാഗമായി വിവാന്ത ബൈ താജ്‌ മലബാറിന്റെ രാജ വര്‍മ്മ ഹാളില്‍ വൈകിട്ട്‌ നാല്‌ മണിക്ക്‌ സെമിനാറും തുടര്‍ന്ന്‌ ഡോ. ഉഷ കിരണിന്റെ നേതൃത്വത്തില്‍ യോഗ, പ്രാണായാമം, ഹെയര്‍ കെയര്‍, മസാജ്‌, ബോഡി ആന്‍ഡ്‌ ഡയറ്റ്‌ അനാലിസിസ്‌ എന്നിവയെ പറ്റിയുള്ള ലഘു പ്രഭാഷണങ്ങളും ഉണ്ടാകും. യോഗ, ആയുര്‍വേദം, സൗന്ദര്യ ചികിത്സകള്‍ എന്നിവയിലൂടെ എങ്ങനെ നമ്മുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ആരോഗ്യത്തോടെ സംരക്ഷിക്കാനാകും എന്ന വിഷയത്തില്‍ ജീവ സ്‌പായിലെ വിദഗ്‌ദ്ധര്‍ സംസാരിക്കും.

ഗ്ലോബല്‍ വെല്‍നെസ്സ്‌ ഡേയുടെ ഭാഗമായി വിവാന്ത ബൈ താജ്‌ മലബാറില്‍ ജൂണ്‍ 13, 14 തീയതികളില്‍ പ്രത്യേക നിരക്കില്‍ മുറികളും ലഭ്യമാണ്‌. നികുതികളുള്‍പ്പെടെ 9999 രൂപയ്‌ക്ക്‌ സുപ്പീരിയര്‍ ചാം ഡബിള്‍ റൂമും 11,111 രൂപയ്‌ക്ക്‌ സീ-വ്യൂ സുപ്പീരിയര്‍ ചാം ഡബിള്‍ റൂമും ലഭിക്കും. വിവാന്തയുടെ പെപ്പര്‍ റെസ്റ്റോറന്റില്‍ നിന്ന്‌ കോംപ്ലിമെന്ററി ബ്രേക്ക്‌ ഫാസ്റ്റ്‌, ഡിന്നര്‍ എന്നിവയും ഇന്‍ഫിനിറ്റി പൂള്‍, ജിം എന്നിവ സൗജന്യമായി ഉപയോഗിക്കാനും കഴിയും. കൂടാതെ എല്ലാ സ്‌പാ ട്രീറ്റ്‌മെന്‍റുകളിലും 30 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.

ഗ്ലോബല്‍ വെല്‍നെസ്സ്‌ ഡേയുടെ ഭാഗമായി വിവാന്ത ബൈ താജ്‌ മലബാറിലെ പ്രശസ്‌തമായ ജീവ സ്‌പായില്‍ കോംപ്ലിമെന്ററി യോഗ, പ്രാണയാമം, മെഡിറ്റേഷന്‍ സെഷനുകള്‍ ടാജ്‌ വിവാന്ത സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്‌. ഈ സെഷനെ തുടര്‍ന്ന്‌ ജീവ സ്‌പായിലെ വിദഗ്‌ദ്ധര്‍ നേതൃത്വം നല്‍കുന്ന മസാജ്‌ വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്‌.