Breaking News

Trending right now:
Description
 
Jun 11, 2015

ജീവിതം ആവർത്തനമല്ല. അനുഭവങ്ങളാണ്

Dr. Amrutha Baveesh
image
ചില പകലുകൾ അങ്ങനെയാ.
ഉറക്കം ഉണരുമ്പോൾ തന്നെ ഒരു തരം നിരാശാ ഭാവം.
എന്തോ ഒരു പേടി പോലെ. ഉറക്കം തെളിഞ്ഞെങ്കിലും മനസ്സിൽ ഒരു തരം അലട്ട്.

കഴിഞ്ഞ രാത്രിയുടെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളുടെ മുറിഞ്ഞു പോയ ചില ഭാഗങ്ങളും. വേണ്ടപ്പെട്ടവരുടെ തെളിയാത്ത മുഖവും. അങ്ങനെ എന്തൊക്കെയോ ആയിരിക്കും മനസ്സിൽ തെളിയുന്നത്.
നിങ്ങൾക്കിങ്ങനെ ഉണ്ടാകാറുണ്ടോ?

ഉണ്ടാകുകയാണെങ്കീ കുറച്ചു സമയം കണ്ണിടച്ച് കിടയ്ക്കുക. എന്തായിരുന്നു നിങ്ങൾ കണ്ട സ്വപ്നം എന്നോർത്തെടുക്കാൻ ശ്രമിക്കുക. 

പലരും പറയും അതൊക്കെ ഓർത്താൽ വിശമം കൂടുമെന്ന്. പക്ഷേ സത്യത്തിൽ മറക്കാൻ ശ്രമിക്കുംതോറും അതിന്ഠെ അസ്പഷ്ട രൂപം മനസ്സിൽ തെളിഞ്ഞുകൊണ്ടേയിരിക്കും.

എല്ലാം ഓർത്തെടുക്കുക. കാരണം നമ്മൾ നമ്മളോട് തന്നെ കാര്യങ്ങൾ മറയ്ക്കരുത്.

ഞാൻ എല്ലാം മറന്നു. എന്നൊക്കെ പറയുന്നവരുണ്ട്.  ഇങ്ങനെ വെറുതെ സ്വയം തെറ്റിദ്ധരിപ്പിച്ചതുകൊണ്ടെന്തു കാര്യം. ഇവിടെ നമ്മൾ സ്വയം വിഡ്ഡികളാവുകയാണ്.

ആയിരം നല്ല മുഹുർത്തങ്ങൾ മറന്നാലും ഒരു വേദന മറക്കാൻ പറ്റില്ല. അതാണ് മനുഷ്യ മനസ്സിന്ഠ പ്രത്യേകത. 
വാസ്തവത്തെ സ്വീകരിക്കുക. അപ്പോഴാണ് എന്തും നേരിടാനുള്ള ദൈര്യം ഉണ്ടാകുന്നത്.


ലഘുവായ് വ്യായാമം ചെയ്യുക. യോഗ ചെയ്യുകയാണെങ്കിൽ പ്രത്യേകിച്ചും സൂര്യ നമസ്ക്കാരം വളരെ നല്ലതാണ്.

ഇതൊന്നും സാധ്യമെല്ലെങ്കിൽ ഒരു എളുപ്പ വഴിയുണ്ട്. കുറച്ചു നടക്കുക. നല്ല പച്ച പുല്ലുണ്ടെങ്കിൽ ചെരുപ്പ് ധരിക്കാതെ വെറും കാലിൽ നടക്കുന്നത് നല്ലതാണ്. 

ദിവസവും ഓട്ടപാച്ചിലിനിടയിൽ നമ്മൾ മറന്നു പോകുന്ന ഒരു കാര്യമുണ്ട്-- സ്നേഹം. 
സ്നേഹം മനസ്സിലുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രവർത്തിയിലും വാക്കിലും അത് കാണെണം.
നിങ്ങളൊന്ന് സ്നേഹത്തോടെ സംസാരിച്ചിട്ടെത്ര കാലമായി...?

മനുഷ്യ സഹജമായ വികാരങ്ങൾ മറക്കരുത്.

എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക.

തനിക്ക് പ്രായമായെന്ന തോന്നൽ അനാവശ്യമാണ്.
ഓരോ ദിവസം കഴിയുംതോറു ഒരു ചെടി/മരം വളരുകയാണെന്നേ നമ്മൾ പറയാറുള്ളു. അല്ലാതെ അതിന് പ്രായമായി എന്നല്ല. നമ്മളും വളരുകയാണ്.

ഈ ജീവിതം അവസാനിക്കും വരെ വേദനകൾ ഉണ്ടാകും. കയ്പാർന്ന് അനുഭവങ്ങളും ഉണ്ടാകും. ഈ ലോകത്ത് ജീവന്ഠെ തുടിപ്പള്ള എല്ലാ വസ്തുവിനും ഉണ്ടാകും കഷ്ടപാടുകൾ.

സ്നേഹിച്ചു വഞ്ചിക്കപ്പെട്ടെങ്കിൽ വീണ്ടും സ്നേഹിക്കുക.
ഒരു ജോലി നഷ്ടപ്പെട്ടെങ്കിൽ പുതിയൊരു ജോലിക്ക് ശ്രമിക്കുക.
ഞാൻ വീണ്ടും തോറ്റു പോകുമെന്ന ഭയം വേണ്ട.
ജീവിതം ആവർത്തനമല്ല.  അനുഭവങ്ങളാണ്.