Breaking News

Trending right now:
Description
 
Jun 10, 2015

ഡിപ്രസ്സീവ് ഡിസോര്‍ഡര്‍

Dr. Amrutha Baveesh
image
"എടീ നിന്നെ പോലെയൊരു സംശയ രോഗിയോടൊപ്പം എനിക്ക് ജീവിക്കാന്‍ പറ്റില്ല, നമുക്ക് പിരിയാം..."

ഭാര്യ എന്തേ ഇത്ര വൈകിയതെന്ന് ചോദിച്ചപ്പോ അവന്‍ ഇങ്ങനായിരുന്നു പ്രതികരിച്ചത്...

"എന്തിനാടീ ഇതില്‍ ഇത്രയും ഉപ്പ് ചേര്‍ത്തത്, ഏതവനേ ഓര്‍ത്തോണ്ടായിരുന്നു നീ ഇത് ഉണ്ടാക്കിയത്, നമുക്കിത് ഇവിടെ വച്ചു നിര്‍ത്താം, എവിടെയാണെന്നു വച്ചാല്‍ പോടീ" 

കറിയില്‍ അല്പം ഉപ്പ് കൂടിയപ്പോ അവന്‍ പൊട്ടിത്തെറിച്ചു!!

സ്നേഹിച്ചു വീട്ടുകാരെയൊക്കെ എതിര്‍ത്തു ഒരുമിച്ച അവര്‍ക്കിന്ന് ഒരുതരത്തിലും പൊരുത്തപ്പെട്ടു ജീവിക്കാനാവുന്നില്ല!


ഭാര്യ എന്തുചെയ്താലു കുറ്റം കണ്ടുപ്പിടിക്കുന്ന ഭര്‍ത്താവ്, തന്ഠെ കുഞ്ഞിനു അച്ഛന്ഠെ സാമിപ്യം വേണമെന്നു ഒറ്റ കാരണത്താല്‍ ഭര്‍ത്താവുമൊത്ത് ഒരുമിച്ചു കഴിയുന്ന ഭാര്യ!!!
വീട്ടില്‍ വഴക്കൊഴിഞ്ഞ നേരമില്ല, ഒട്ടും യോജിക്കാന്‍ ആവാത്തതിനാല്‍ വേര്‍പ്പിരിയുന്നതിനെ കുറിച്ച് പലവട്ടം ആലൊചിച്ചു, അവസാന ശ്രമമെന്ന നിലയില്‍ ഭാര്യയുടെ നിര്‍ബന്ധം മൂലം അവര്‍ ഡോക്ടറെ കാണാന്‍ സമ്മതിച്ചു.
വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ ഡോക്ടര്‍ രോഗനിര്‍ണ്ണയം പൂര്‍ത്തിയാക്കി കുറിപ്പില്‍ എഴുതി-- ഡിപ്രസ്സീവ് ഡിസോര്‍ഡര്‍- വിഷാദരോഗം!

പെട്ടന്നൊന്നും വിഷാദമെന്ന് തിരിച്ചറിയാത്ത, അഹങ്കാരം, ധിക്കാരം, അതികോപം എന്ന മുഖമൂടികള്‍ അണിഞ്ഞ കൊടിയ വിഷാദം.

സംസാരത്തിനിടയില്‍ അയാള്‍ എപ്പോഴോ പറഞ്ഞു 'സര്‍ ഞാന്‍ കുറച്ചുവര്‍ഷം മുമ്പ് ഡോക്ടറെ വന്നു കണ്ടിരുന്നു'.
അന്ന് പരീക്ഷകളില്‍ തോറ്റ്.. ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ നിന്ന അയാളെ വീട്ടുകാരായിരുന്നു ഡോക്ടറുടെ അടുത്ത് കൊണ്ടുവന്നത്, അയാള്‍ക്കന്ന് ആത്മഹത്യയേ കുറിച്ചുവരെ ചിന്തിച്ചിരുന്ന തീവ്രമായ വിഷാദാവസ്ഥ.

അയാള്‍ക്ക് ഡിപ്രഷനാണ്- എന്ന് സ്ഥാനത്തും അസ്ഥാനത്തും പറയുന്നവരാണ് നമ്മള്‍. ഒരാള്‍ തനിച്ചിരുന്നാല്‍ ,മറ്റുള്ളവരില്‍ നിന്ന് മാറിനിന്നാല്‍ എന്തിനു താടിവളര്‍ത്തിയാല്‍ വരെ നമ്മള്‍ രോഗനിര്‍ണയം നടത്തിക്കളയും വിഷാദമെന്ന്.
എന്നാല്‍ ഇന്ന് വിഷാധത്തിന്ഠെ രൂപം മാറിവരുന്നു, ഒരു സംശയംപോലും തോന്നിക്കാത്ത വിഷാദരോഗം അതീവ സാധാരണമായി മാറിയിരിക്കുന്നു, വിവിധ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരില്‍ 10 ശതമാനം പേരുടേയും യഥാര്‍ത്ഥ രോഗം വിഷാദമൊ മറ്റ് മാനസിക പ്രശ്നങ്ങളോ ആണ്!

കണ്ണുകളില്‍ വിഷാദം നിറഞ്ഞു നില്‍ക്കുമ്പോഴും ചുണ്ടുകളില്‍ ചിരി വിടര്‍ത്താനാണ് താന്‍ ശ്രമിക്കേണ്ടതെന്ന് മിഥ്യാബോധമാണ് ഇന്ന് പരിഷ്ക്യതരായ മലയാളികള്‍ക്ക്. ഇതിന്ഠെ ഫലമായാണ് ഇന്ന് വിഷാദം മൂടുപടമിട്ട് മുന്നില്‍ നില്ക്കുന്നതും.. ആരു തിരിച്ചറിയാതെ, ചികിത്സ ലഭിക്കാതെ...