Breaking News

Trending right now:
Description
 
Jun 09, 2015

വായ്‌ നാറ്റം പല രോഗങ്ങളുടെയും ലക്ഷണം

image പൊതുസമൂഹത്തില്‍ വളരെയധികം മാനസിക ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന ഒന്നാണ്‌ വായ്‌നാറ്റം. ആത്മവിശ്വാസം ഇല്ലാതാക്കുന്ന വായ്‌ നാറ്റത്തെ ഒരുപരിധിവരെ വരുതിയിലാക്കാന്‍ സാധിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന വായ്‌നാറ്റമാണ്‌ പൊതുവെ കാണപ്പെടുന്നത്‌. ഉമിനീരിന്റെ അളവിലുണ്ടാകുന്ന വ്യത്യാസങ്ങളും കുറവുമാണ്‌ ഇതിനു കാരണം. പല്ല്‌ ശുചിയാക്കുന്നതോടെ പലരുടെയും വായ്‌ നാറ്റം ഇല്ലാതാകും. അതേസമയം, സ്ഥിരമായി അനുഭവപ്പെടുന്ന വായ്‌ നാറ്റം പല അസുഖങ്ങളുടെയും ലക്ഷ്‌ണമായി കണ്ടേണ്ടതാണ്‌. ശ്വാസകോശത്തിലോ ആമാശയത്തിലോ അന്നനാളത്തിലോ ഉള്ള ആരോഗ്യപ്രശ്‌നങ്ങല്‍ വായ്‌ നാറ്റത്തിന്‌ കാരണമാകാറുണ്ടെന്നാണ്‌ പഠനം വ്യക്തമാക്കുന്നത്‌. ഗ്യാസ്‌, ഭക്ഷണം കെട്ടിനില്‍ക്കല്‍മൂലവും ഇതുവരാം. മോണരോഗങ്ങള്‍, ഭക്ഷ്യവസ്‌തുക്കള്‍ പല്ലിനുള്ളില്‍ കെട്ടിക്കിടക്കുക, ചിലതരം മരുന്നുകള്‍, ജലദോഷം തുടങ്ങിയവയും ഇതിനു കാരണമാകാറുണ്ട്‌. സൈനസൈറ്റിസ്‌, ബ്രോങ്കൈറ്റിസ്‌, ന്യുമോണിയ, പുളിപ്പ്‌ തുടങ്ങിയ ശ്വാസകോശപ്രശ്‌നങ്ങളും വായ്‌ നാറ്റം ഉണ്ടാക്കും. പുകവലിക്കുന്നതും പ്രശ്‌നമാണ്‌. മോണ രോഗങ്ങളോ മറ്റു അസുഖമോ ഇല്ലെങ്കില്‍പോലും വായ്‌നാറ്റം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത്‌ വായില്‍ ഉമിനീര്‍ ഉത്‌പാദിപ്പിക്കെപ്പെടാത്തതുകൊണ്ടാണ്‌. ആവശ്യത്തിന്‌ വെള്ളം കുടിക്കാത്തതാണ്‌ ഇതിനു കാരണം. ദിവസം എട്ടുഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം. ദിവസവും രണ്ടുനേരം പല്ലുതേക്കുന്നുണ്ടെങ്കിലും നാക്ക്‌ വൃത്തിയാക്കാത്തവര്‍ക്കും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്‌. ടങ്ക്‌ ക്ലീനര്‍ ഉപയോഗിച്ച്‌ നാക്ക്‌ വൃത്തിയാക്കുക. ടങ്ക്‌ ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ നാവു മുറിയാനോ രസമുകുളങ്ങള്‍ക്ക്‌ കേട്‌ പറ്റാനോ ഇടയാവരുത്‌.