Breaking News

Trending right now:
Description
 
Dec 13, 2012

കാലാവധി കഴിഞ്ഞ നൂഡില്‍സ്‌ കഴിച്ച അഞ്ചു വയസുകാരി മരിച്ചു

image 2007 ല്‍ കാലാവധി കഴിഞ്ഞ നൂഡില്‍സ്‌ കഴിച്ച അഞ്ചു വയസുകാരി അസുഖം ബാധിച്ചു മരിച്ചു. കുടുംബാംഗങ്ങള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്‌. ദക്ഷിണ കാഷ്‌മീരിലെ കുല്‍ഗാം ജില്ലയിലാണ്‌ സംഭവം. കുല്‍ഗാമിലെ മാന്‍സ്‌ഗാം ഗ്രാമത്തില്‍ കച്ചവടസ്ഥാപനം നടത്തുന്ന നിസാര്‍ അഹമ്മദ്‌ ഛാക്കിന്റെ മകള്‍ അബ്രൂ (5) ആണ്‌ മരിച്ചത്‌. സ്വന്തം കടയില്‍ നിന്നുമാണ്‌ നൂഡില്‍സ്‌ പായ്‌ക്കറ്റ്‌ എടുത്തതെന്ന്‌ ഛാക്ക്‌ പൊലീസിനോട്‌ പറഞ്ഞു. 2007 ല്‍ കാലാവധി കഴിഞ്ഞ ന്യൂഡില്‍സ്‌ പായ്‌ക്കറ്റ്‌ ആയിരുന്നു ഇത്‌. ചൊവ്വാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം. നൂഡില്‍സ്‌ കഴിച്ച ഉടന്‍ അസ്വസ്ഥത തോന്നിയ കുടുംബാംഗങ്ങളെ ആദ്യം കുല്‍ഗാമിലെ ആശുപത്രിയിലെത്തിച്ച്‌ വയര്‍ കഴുകിയ ശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി ശ്രീനഗറിലേക്ക്‌ മാറ്റുകയായിരുന്നു. ശ്രീനഗറിലേക്കുള്ള യാത്രമധ്യേ തന്നെ കുട്ടി മരിച്ചിരുന്നു. ഛാക്ക്‌ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ ശ്രീനഗറിലെ രണ്ട്‌ ആശുപത്രികളിലായി ചികിത്സയിലാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ക്രിമിനല്‍ ശിക്ഷാ നിയമം 174 അനുസരിച്ച്‌ കേസെടുത്തിട്ടുണ്ടെന്നും നൂഡില്‍സിന്റെ കവറും മറ്റ്‌ അവശിഷ്‌ടങ്ങളും പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ടെന്നും കുല്‍ഗാം എസ്‌പി മുഹമ്മദ്‌ ഷാഫി മിര്‍ പറഞ്ഞു.