Breaking News

Trending right now:
Description
 
Jun 07, 2015

നടി ആരതി അഗര്‍വാള്‍ അന്തരിച്ചു

image പ്രമുഖ തെന്നിന്ത്യന്‍ സിനിമാതാരം ആരതി അഗര്‍വാള്‍ (31) അമേരിക്കയിലെ അറ്റ്‌ലാന്റയിലുള്ള ആശുപത്രിയില്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയായിരുന്നു. രോഗബാധിതയായിരുന്ന ആരതി ഹൃദയാഘാതത്തെ തുടര്‍ന്നാണു മരിച്ചതെന്നാണ്‌ പിതാവ്‌ ശശാങ്ക്‌ അഗര്‍വാള്‍ പിന്നീട്‌ അറിയിച്ചു. ഒരുമാസം മുമ്പാണ്‌ അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ നടി ശസ്‌ത്രക്രിയയ്‌ക്കു വിധേയയായത്‌. ശസ്‌ത്രക്രിയ വിജയിച്ചില്ലെന്നും അതാണ്‌ മരണകാരണമായതെന്നും വാര്‍ത്തകളുണ്ട്‌. അടുത്തനാളില്‍ സിനിമയില്‍ അവസരം നഷ്ടപ്പെട്ടതിലുള്ള ദുഖത്തിലായിരുന്നു നടി. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ്‌ ആരതി ജനിച്ചതും വളര്‍ന്നതും. ന്യൂജഴ്‌സിയില്‍ ബാങ്ക്‌ ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ്‌ ആരതിയുടെ ഭര്‍ത്താവ്‌. 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആരതി മുന്‍നിര തെലുങ്കു നടന്‍മാരായ ചിരഞ്‌ജീവി, വെങ്കിടേഷ്‌, നാഗാര്‍ജുന തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്‌. സഹോദരി അദിതി അഗര്‍വാളും സിനിമാതാരമാണ്‌. ആരതി ഒടുവില്‍ അഭിനയിച്ച തെലുങ്കുചിത്രം റാണാം 2 കഴിഞ്ഞ വെള്ളിയാഴ്‌ചയാണു റിലീസായത്‌.