Breaking News

Trending right now:
Description
 
Jun 05, 2015

പ്രീപെയ്‌ഡ്‌ ഫ്‌ളൈറ്റ്‌ കൂപ്പണ്‍ പദ്ധതി ഇന്‍ഡിഗോ നടപ്പാക്കുന്നു

image പ്രീപെയ്‌ഡ്‌ ഫ്‌ളൈറ്റ്‌ കൂപ്പണ്‍ പദ്ധതിയുമായി സ്വകാര്യ എയര്‌ലൈന്‍സായ ഇന്‍ഡിഗോ രംഗത്തുവരുന്നു. 6 ഇ-പാസ്‌ എന്നു വിളിക്കുന്ന പദ്ധതിയില്‍ ആറു യാത്രകള്‍വരെ നടത്താനാവും. യാത്രാനിരക്കിലെ വര്‍ധന പരിഗണിക്കാതെ ഏതുസമയത്തും ഉപയോഗിക്കാന്‍ കഴിയും എന്നതാണ്‌ പ്രത്യേകത. നാഷനല്‍ പെര്‍മിറ്റ്‌, റീജനല്‍ പെര്‍മിറ്റ്‌ എന്നീ രണ്ടുതരം പാസുകളാണ്‌ ഉണ്ടാവുക. നാഷനല്‍ പെര്‍മിറ്റിനു 42000 രൂപയും റീജനല്‍ പെര്‍മിറ്റിനു 21,000 രൂപയുമാണ്‌ നിരക്ക്‌. നാഷനല്‍ പെര്‍മിറ്റ്‌ പാസ്‌ ദൂരപരിധിയില്ലാതെ ഇന്ത്യയില്‍ എവിടെയുമുള്ള യാത്രകള്‍ക്കും ഉപയോഗിക്കാവുന്നതാണ്‌. റീജനല്‍ പെര്‍മിറ്റ്‌ പാസിലെ ഒരു യാത്രയ്‌ക്ക്‌ 1000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്‌. 2015 സെപ്‌റ്റംബര്‍ രണ്ടുവരെയാണ്‌ ഇപ്പോള്‍ ലഭിക്കുന്ന പാസിന്റെ കാലാവധി. തുടര്‍ച്ചയായി വിമാനയാത്ര വേണ്ടിവരുന്ന ബിസിനസുകാരെയും മറ്റും ലക്ഷ്യംവച്ചാണ്‌ ഇന്‍ഡിഗോ 6 ഇ-പാസ്‌ പദ്ധതി നടപ്പാക്കിയിരിക്കുന്നത്‌. ഭാവിയില്‍ വിദ്യാര്‍ഥികള്‍ക്കും വിനോദ്‌ സഞ്ചാരികള്‍ക്കുമായി പ്രത്യേക പാസുകള്‍ ലഭ്യമാക്കുന്നതിന്‌ കമ്പനി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.