Breaking News

Trending right now:
Description
 
Sep 21, 2012

ഇന്ത്യയുടെ സ്വന്തം അഗ്നി പുത്രി

image പ്രതിരോധ വകുപ്പെന്നാല്‍ പുരുഷന്മാരുടെ സ്വന്തം ഇടമായാണ്‌ ഇന്നും പലരും കരുതുന്നത്‌. ഇവിടെയാണ്‌ മലയാളത്തിന്റെ ഈ പ്രീയ പുത്രി അഗ്നിച്ചിറകിലേറി പ്രതിരോധവകുപ്പിന്റെ വകുപ്പിന്റെ തലപ്പത്തേയ്‌ക്ക്‌ പറന്നിറങ്ങിയത്‌. ഇന്ത്യന്‍ പ്രതിരോധ ശാസ്‌ത്രവകുപ്പിന്റെ തലപ്പത്ത്‌ എത്തിയ ആദ്യ വനിത എന്ന ബഹുമതിയും ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ടെസ്സി തോമസിന്‌ സ്വന്തം. ഒരു വിമാനം പോലും അടുത്തു കാണാത്ത, തൈപറമ്പില്‍ തോമസിന്റെയും കുഞ്ഞമ്മയുടെയും നാലാമത്തെ മകളായി ജനിച്ച ടെസി യാദ്യശ്ചികമായാണ്‌ പ്രതിരോധവകുപ്പില്‍ ചേരാനിടയായത്‌. ആലപ്പുഴ സെന്റ്‌ ജോസഫ്‌ സ്‌കൂളില്‍ നിന്ന്‌ പ്രാഥമികവിദ്യാഭ്യാസം നേടി. തൃശൂര്‍ ഗവ.എഞ്ചീനിയറിങ്‌ കോളേജില്‍ നിന്നാണ്‌ ബിടെക്ക്‌ പൂര്‍ത്തിയാക്കിയത്‌. എന്നാല്‍ പ്രതിരോധവകുപ്പില്‍ എംടെക്കിനു അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഒരു പത്രപരസ്യമാണ്‌ ടെസിയുടെ ജീവിതത്തെ മാറ്റി മറിച്ചത്‌. അതുവരെ മിസൈല്‍ ടെക്‌നോളജിയെക്കുറിച്ച്‌ കേട്ടറിവ്‌ പോലും ഇല്ലാതിരുന്ന ടെസി പുന്നെയിലെ ഇന്‍സ്റ്റിററ്യൂട്ട്‌ ഓഫ്‌ ആര്‍മമെന്റ്‌ ടെക്‌നോളജിയില്‍ പ്രവേശിച്ചതോടെയാണ്‌ മിസൈല്‍ ടെക്‌നോളജിയില്‍ ആക്യഷ്ടയാകുന്നത്‌. ഡോക്ടറ്റ്‌ നേടി പുറത്തിറങ്ങിയ ടെസി 1985യില്‍ പ്രതിരോധവകുപ്പില്‍ ശാസ്‌ത്രജ്ഞയായി പ്രവേശിച്ചു. പിന്നീടങ്ങോട്ട്‌ മിസൈല്‍ വേഗത്തിലായിരുന്നു ടെസയുടെ വളര്‍ച്ച. രണ്ടു പതിറ്റാണ്ടായി അഗ്നി മിസൈലിന്റെ പുതിയ പതിപ്പുകള്‍ രൂപകല്‌പ്പന ചെയ്യുന്നതില്‍ പ്രധാനിയാണ്‌ ടെസി. ഇന്ത്യയ്‌ക്ക്‌ ഭൂഖാണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുണ്ടന്ന്‌ തെളിയിച്ച അയ്യായിരം കിലോമീറ്റര്‍ ദൂര പരിധിയുള്ള അഗ്നി അഞ്ചാം പതിപ്പിന്റെ പ്രൊജക്ട്‌ ഡയറക്ടര്‍ ടെസി എന്ന ഈ നാല്‌പ്പതൊമ്പതുകാരിയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 19ന്‌ ഒഡീഷ തീരത്തു നിന്ന്‌ വിജയകരമായി വിക്ഷേപിച്ച ഈ ബാലിസ്‌റ്റിക്‌ മിസൈല്‍ ഇന്ത്യക്ക്‌ അമേരിക്ക, റഷ്യ,ചൈന, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ്‌ സ്ഥാനം നേടി കൊടുത്തത്‌. ആണവായുധ വാഹക ശേഷിയുള്ള ഭൂഖണ്ഡാന്തരമിസൈലിന്റെ വിജയ ശില്‌പിയായ മാറിയ ടെസി മലയാളികളുടെ മാത്രമല്ല ഒറീസയുടെയും അഗ്നിപുത്രിയാണ്‌. നാവികസേനയില്‍ ക്യാപ്‌ടനായ ഒറീസ സ്വദേശി സരോജ്‌ പാട്ടേലാണ്‌ ടെസിയുടെ ഭര്‍ത്താവ്‌.വെല്ലൂര്‍ ഐഐടിയില്‍ വിദ്യാര്‍ത്ഥിയായ തേജസാണ്‌ മകന്‍