Breaking News

Trending right now:
Description
 
Jun 03, 2015

10 കോടിയുടെ തട്ടിപ്പു നടത്തിയ കേസില്‍ നടി ലീന അറസ്റ്റില്‍

image മുംബൈയില്‍ പത്തുകോടിയുടെ തട്ടിപ്പു കേസില്‍ മലയാളി നടി ലീന മരിയ പോളും ബിസിനസ്‌ പങ്കാളി സുകാഷ്‌ ചന്ദ്രശേഖരും നാലു കൂട്ടാളികളെയും പൊലീസ്‌ അറസ്റ്റു ചെയ്‌തു. സാമ്പത്തിക കുറ്റകൃത്യവിഭാഗം പിടികൂടിയ ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം നാളെ വരെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഒട്ടേറെ ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്‌. ചുരുങ്ങിയകാലം കൊണ്ട്‌ നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനല്‍കാമെന്നു വിശ്വസിപ്പിച്ച്‌ തട്ടിപ്പു നടത്തുകയായിരുന്നു. മറ്റൊരു കേസില്‍ നേരത്തെ ലീനയും ശേഖറും നേരത്തെ അറസ്റ്റിലായിട്ടുണ്ട്‌. ചെന്നൈയില്‍ 19 കോടിയുടെ തട്ടിപ്പു നടത്തിയതാണ്‌ നേരത്തെയുള്ള കേസ്‌. റെഡ്‌ ചില്ലീസ്‌ എന്ന മലയാളം സിനിമയിലും ബോളിവുഡില്‍ മദ്രാസ്‌ കഫേ ഉള്‍പ്പെടെയുള്ള സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്‌.