Breaking News

Trending right now:
Description
 
Jun 02, 2015

ആര്‍ബിഐ മുഖ്യനിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു

image  
മുബൈ റിസര്‍വ്‌ ബാങ്ക്‌ മുഖ്യനിരക്കുകളില്‍ കാല്‍ ശതമാനം കുറവു വരുത്തി. ഇത്‌ പ്രകാരം റിപ്പോ നിരക്ക്‌ 7.25 ശതമാനവും റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 6.25 ശതമാനവും ആകും. അതേസമയം കൂടുതല്‍ ധനാനുപാതം നിലവിലുള്ള നാലു ശതമാനത്തില്‍ തന്നെ തുടരും.
നിരക്കുകള്‍ കുറച്ചത്‌ രാജ്യത്തെ പലിശനിരക്ക്‌ വീണ്ടു കുറയാനിടയാകും. പണപ്പെരുപ്പം കുറയുകയും മൂലധന നിക്ഷേപത്തിന്റെ തോത്‌ താഴുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പലിശനിരക്ക്‌ കുറയ്‌ക്കാന്‍ ആര്‍ ബിഐ തയാറായത്‌.
വാണിജ്യ വ്യവസായ മേഖലകളുടെ സമര്‍ദ്ധത്തിനു പുറമേ സര്‍ക്കാരിന്റെയും സമര്‍ദ്ധത്തെ തുടര്‍ന്നാണ്‌ റിപ്പേ നിരക്ക്‌ കുറച്ചത്‌.
ഈ വര്‍ഷം മൂന്നാം തവണയാണ്‌ ആര്‍ബിഐ നിരക്കുകളില്‍ കുറവ്‌ വരുത്തുന്നത്‌. ജനുവരിക്കും മാര്‍ച്ചിനുമിടയ്‌ക്ക്‌ രണ്ട്‌ തവണയായി അരശതമാനമാണ്‌ നിരക്ക്‌ കുറച്ചത്‌. ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ വായ്‌പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക്‌ 7.50 ശതമാനമായി കുറച്ചിട്ടും ഇതിന്‌ ആനുപാതികമായി ബാങ്കുകള്‍ വായ്‌പ പലിശ കുറയ്‌ക്കാന്‍ തയാറാവാത്തതിനെ ആര്‍ ബി ഐ വിമര്‍ശിച്ചിരുന്നു.