Breaking News

Trending right now:
Description
 
Jun 02, 2015

ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്കിന്റെ ആദ്യ ലുക്ക്‌ പുറത്തിറങ്ങി

image മലയാളത്തില്‍ വന്‍വിജയം കൊയ്‌ത ജിത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ ആദ്യ ലുക്ക്‌ പുറത്തിറങ്ങി. അജയ്‌ ദേവ്‌ഗണും ശ്രിയ ശരണുമാണ്‌ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്‌. ഹിന്ദി ചിത്രത്തിന്റെ പേരും ദൃശ്യം എന്നു തന്നെയാണ്‌. നിശികാന്ത്‌ കാമത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബുവും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തില്‍ ആശ ശരത്ത്‌ അവതരിപ്പിച്ച പൊലീസ്‌ ഓഫീസറുടെ വേഷമാണ്‌ തബു അവതരിപ്പിക്കുന്നത്‌. ജൂലൈ 31ന്‌ ചിത്രം റിലീസ്‌ ചെയ്യും. ദൃശ്യം വന്‍ഹിറ്റായതിനെ ത്തുടര്‍ന്ന്‌ തെലുങ്കിലും കന്നഡയിലും ചിത്രം റീമേക്ക്‌ ചെയ്‌തിരുന്നു. തമിഴില്‍ പാപനാശം എന്ന പേരിലാണ്‌ ചിത്രം റീമേക്ക്‌ ചെയ്യുന്നത്‌. കമലഹാസനാണ്‌ പ്രധാന വേഷത്തിലെത്തുന്നത്‌.