Breaking News

Trending right now:
Description
 
Jun 01, 2015

കരുതിയിരിക്കുക; കാന്‍സര്‍ തൊട്ടരുകില്‍

image നിരന്തരമായി മരിക്കുകയും ജനിക്കുകയും ചെയ്യുന്ന കോശങ്ങളുടെ ഒരത്ഭുത പ്രതിഭാസമാണ്‌ ശരീരം. ത്വക്കിലെ കോശങ്ങള്‍ ഓരോ മുപ്പതു ദിവസവും മരിക്കുകയും പുതിയവ ജനിക്കുകയും ചെയ്യുമ്പോള്‍ രക്തത്തിലെ ചുവന്ന കോശങ്ങള്‍ നൂറ്റിയിരുപത്‌ ദിവസം ജീവിച്ചിട്ടാണ്‌ മരിക്കുന്നത്‌. തലച്ചോറ്‌ ഒഴികെയുള്ള എല്ലാ അവയവങ്ങളും നിരന്തരമായ ജനനമരണങ്ങളിലൂടെയാണ്‌ കടന്നു പോകുന്നത്‌. മരിക്കേണ്ട സമയമായിട്ടും കോശങ്ങള്‍ മരിക്കാതെ അനുസരണക്കേടു കാട്ടുകയും പെരുകിക്കൂടി പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ്‌ ക്യാന്‍സറിനെക്കുറിച്ചുള്ള വ്യാഖ്യാനം. മനുഷ്യശരീരത്തെ മോശമായി നിര്‍മിക്കുന്ന അനാരോഗ്യ ഭക്ഷണസാധനങ്ങളെക്കുറിച്ച്‌ ഓര്‍ക്കുകയും കരുതിയിരിക്കുകയും ചെയ്യുന്നത്‌ നല്ലതാണ്‌. അലുമിനിയം, ഹിന്‍ഡാലിയം, നോണ്‍സ്‌റ്റിക്ക്‌ പാത്രങ്ങളില്‍ പാചകം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ കാന്‍സറില്‍ പൊതിഞ്ഞ ഭക്ഷണസാധനങ്ങളാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. അലുമിനിയം അറിയപ്പെടുന്ന കാന്‍സര്‍കാരിയാണ്‌. ചൂടാകുന്തോറും അതിസൂക്ഷ്‌മമായ അലുമിനിയം തരികള്‍ ഭക്ഷണത്തിലേക്ക്‌ കലരും. നാം ഉപയോഗിക്കുന്ന ടൂത്ത്‌ പേസ്റ്റിലെ ചേരുവകകളും കാന്‍സറിന്‌ കാരണമാകുന്നുവെന്നാണ്‌ പഠനം. സോഡിയം ലാറില്‍ സള്‍ഫേറ്റ്‌, ഗ്ലൈക്കോള്‍ എന്നു തുടങ്ങി പതിനഞ്ചോളം വിഷങ്ങള്‍ നേരിയ തേതില്‍ ടൂത്ത്‌ പേസ്റ്റില്‍ അടങ്ങിയിട്ടുണ്ട്‌. വാഹനങ്ങളുടെ എന്‍ജിന്റെ ഗ്രീസ്‌ കഴുകാന്‍ വര്‍ക്ക്‌ഷോപ്പുകാര്‍ ഉപയോഗിക്കുന്ന മാരകമായ കാന്‍സര്‍വിഷമാണ്‌ സോഡിയം ലാറില്‍ സള്‍ഫേറ്റ്‌. ഗ്ലൈക്കോളിനാകട്ടെ പെട്രോളും ഡീസലും തണുപ്പില്‍ കട്ടിയാകാതിരിക്കാന്‍ വേണ്ടി ചേര്‍ക്കുന്ന രാസവിഷമാണ്‌. വായ്‌ എത്ര കഴുകിയാലും ഉമിനീരിലൂടെ ടൂത്ത്‌ പേസറ്റിന്റെ അംശങ്ങള്‍ വയത്തിലെത്തുകതന്നെ ചെയ്യും. നാം പലപ്പോഴും ഉപയോഗിക്കുന്ന വാക്‌സിനുകളും മരുന്നുകളും വരെ കാന്‍സറിന്‌ കാരണമാകാറുണ്ടെന്നു പറയുമ്പോള്‍ വിശ്വസിക്കാന്‍ കഴിയില്ല. മെര്‍ക്കുറി ഫോര്‍മലിന്‍, ഫോര്‍മല്‍ ഡീഹൈഡ്‌, അലൂമിനിയം സള്‍ഫേറ്റ്‌ തുടങ്ങിയ നിരവധി കാന്‍സര്‍കാരികളായ രാസവസ്‌തുക്കളാണ്‌ വാക്‌സിനിലുള്ളത്‌. ഓറല്‍ പോളിയോ വാക്‌സിന്‍ കാന്‍സര്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കരുതെന്ന്‌ പ്രത്യേക മുന്നറിയിപ്പുണ്ട്‌.

പ്രമേഹത്തിന്‌ ലക്ഷക്കണക്കിന്‌ ആളുകള്‍ കഴിച്ചുകൊണ്ടിരുന്ന റോസിഗ്ലിറ്റാസിന്‍, പോസിഗ്ലിറ്റാസിന്‍ എന്ന രണ്ടുതരം മരുന്നുകള്‍ ഹൃദ്രോഗവും കാന്‍സറും ഉണ്ടാക്കുന്നുവെന്നുപറഞ്ഞ്‌ അടുത്തനാളില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. പാരസെറ്റമോള്‍ അടക്കമുള്ള പനി, ജലദോഷ, വേദന സംഹാരി ഗുളികകള്‍ കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരം പുറപ്പെടുവിക്കുന്ന ഇന്റര്‍ഫെറോണ്‍സ്‌ ഇല്ലാതാക്കുന്നവയും കോശങ്ങളുടെ സുസ്ഥിതിയെ സഹായിക്കുന്ന പ്രോസ്‌റ്റാഗ്ലാന്‍ഡിന്‍സിനെ തകരാറിലാക്കുന്നവയുമാണ്‌. ബ്രോയിലര്‍ കോഴിയുടെ ഉപയോഗവും ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ഡാല്‍ഡയുടെ (വനസ്‌പതി) ഉപയോഗവും കാന്‍സറിന്‌ കാരണമാകുന്നുണ്ട്‌. നാം വളരെ താല്‍പര്യത്തോടെ കഴിക്കുന്ന പൊറോട്ടയും വില്ലനാണ്‌. ഗോതമ്പിന്റെ തവിടും താഴെയുള്ള ഭാഗവുംമാറ്റി ഉള്ളിലുള്ള എന്‍ഡോസ്ലേം എന്ന പശഭാഗമായ മൈദകൊണ്ടാണ്‌ പൊറോട്ട നിര്‍മിക്കുന്നത്‌. കാന്‍സറിനെയോ മറ്റ്‌ രോഗങ്ങളെയോ ഭയപ്പെടാതെ ജീവിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ക്ലോറിനില്ലാത്ത വെള്ളവും കരിക്കിന്‍ വെള്ളവും തേങ്ങയും ശീലമാക്കുകയാണ്‌ വേണ്ടത്‌.