Breaking News

Trending right now:
Description
 
May 31, 2015

ഓട്ടോകാഡ്‌ 2016 വിപണിയില്‍

image കൊച്ചി: ഓട്ടോഡെസ്‌കിന്റെ 2016 വെര്‍ഷന്‍ ഡിസൈന്‍ & ക്രിയേഷന്‍ സ്യൂട്ടുകള്‍ വിപണിയിലെത്തി. ഓട്ടോ കാഡ്‌ 2016, ഓട്ടോഡെസ്‌ക്‌ റീകാപ്‌, ഓട്ടോഡെസ്‌ക്‌ 3ഡിഎസ്‌ മാക്‌സ്‌ എന്നിവയാണ്‌ ഈ പാക്കേജിലുള്‍പ്പെടുന്നത്‌.

ഓട്ടോകാഡിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും നവീനമോഡലാണ്‌ ഓട്ടോകാഡ്‌ 2016, വളരെ വേഗത്തില്‍ കൃത്യതയോടെ ഡിസൈനുകള്‍ സൃഷ്‌ടിക്കാന്‍ സഹായകമായ വിധത്തിലാണ്‌ ഈ പുതിയ പതിപ്പ്‌ എത്തുന്നത്‌. 

ഓട്ടോഡെസ്‌ക്‌ റീകാപ്‌ ടെക്‌നോളജിയും ഓരോ പുതിയ സ്യൂട്ടിനുമൊപ്പം എത്തുന്നു. കൂടുതല്‍ ലേസര്‍ സ്‌കാന്‍ ഫോര്‍മാറ്റുകളും മെഷര്‍മെന്റ്‌ ടൂളുകളും നല്‍കുന്ന റീകാപ്‌ റിയാലിറ്റി കംപ്യൂട്ടിംഗില്‍ സാധ്യതകളുടെ പുതിയ ലോകമാണ്‌ തുറക്കുന്നത്‌. ഏതാവശ്യങ്ങള്‍ക്കും അനുയോജ്യമായ ത്രിമാന ദൃശ്യങ്ങള്‍ സൃഷ്‌ടിക്കാന്‍ സഹായിക്കുന്നതാണ്‌ പുതിയ ഓട്ടോഡെസ്‌ക്‌ 3ഡിഎസ്‌ മാക്‌സ്‌.

മത്സരാധിഷ്‌ഠിതമായ വിപണിയില്‍ മികച്ച ഡിസൈനുകള്‍ സൃഷ്‌ടിക്കാന്‍ പ്രൊഫഷണലുകളെ സഹായിക്കുന്ന രീതിയിലാണ്‌ ഓട്ടോ ഡെസ്‌കിന്റെ 2016 സ്യൂട്ട്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നതെന്ന്‌ ഓട്ടോഡെസ്‌ക്‌ ഇന്ത്യ & സാര്‍ക്ക്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ പ്രദീപ്‌ നായര്‍ പറഞ്ഞു. ക്ലൗഡ്‌ ഇന്‍ഗ്രേഷന്‍, സബ്‌സ്‌ക്രിപ്‌ഷന്‍ ഓപ്‌ഷന്‍ തുടങ്ങിയ സവിശേഷതകളുമായാണ്‌ ഈ പതിപ്പ്‌ അവതരിപ്പിക്കുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബില്‍ഡിംഗ്‌ ഡിസൈന്‍, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡിസൈന്‍, പ്ലാന്റ്‌ ഡിസൈന്‍ എന്നിവയ്‌ക്ക്‌ പ്രത്യേകമായ സ്യൂട്ടുകളും 2016 വെര്‍ഷന്‍ അവതരിപ്പിക്കുന്നു. കൂടാതെ പ്രൊഡക്‌ട്‌ ഡിസൈന്‍, ഫാക്‌ടറി ഡിസൈന്‍, എന്റര്‍ടെയിന്‍മെന്റ്‌ ക്രിയേഷന്‍ സ്യൂട്ടുകളും പ്രത്യേകമായി എത്തുന്നു ഈ പതിപ്പില്‍.