Breaking News

Trending right now:
Description
 
May 30, 2015

പ്രേമത്തിലെ ഗാനരംഗത്തിനെതിരായി ക്രിസ്‌ത്യന്‍ കൂട്ടായ്‌മകളുടെ പ്രതിഷേധം ഫെയ്‌സ്‌ബുക്കില്‍

image

ക്രിസ്‌്‌ത്യന്‍ പള്ളികളെ ഡിസ്‌ക്കോത്തൈക്കാക്കി ചിത്രീകരിച്ചുവെന്നാരോപണവുമായി പ്രേമത്തിലെ ഗാനരംഗത്തിനെതിരെ ആഞ്ഞടിച്ചു ഫെയ്‌സ്‌ ബുക്ക്‌ കൂട്ടായ്‌മകള്‍.
പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കുന്ന സമയത്ത്‌ നായികയെ മുട്ടിയുരുമി നായകന്‍ പാടുന്ന "പറയാതെ പള്ളിയില്‍ വച്ചെന്‍ കരളില്‍ കേറി ഒളിച്ചവളെ" എന്ന ഗാനമാണ്‌ വിവാദമായിരിക്കുന്നത്‌.  മുസ്ലിം സംവിധായകന്‍ ക്രിസ്‌ത്യന്‍ ആചാരങ്ങളെ അപമാനിക്കുന്ന തരത്തിലാണ്‌ ഗാനം ചിത്രികരിച്ചിരിക്കുന്നതെന്ന്‌ വിശ്വാസികള്‍ രോക്ഷം കൊള്ളുന്നത്‌. ക്രിസ്‌ത്യന്‍ ആചാരങ്ങളെക്കുറിച്ച്‌ കേട്ടറിവു മാത്രമുള്ള മറ്റു മതസ്ഥരുടെ മനസില്‍ ക്രിസ്‌ത്യന്‍ പള്ളികളെക്കുറിച്ച്‌ വികലമായ ധാരണ ഉണ്ടാക്കുന്നതാണ്‌ ഗാനരംഗമെന്ന്‌ പ്രതിഷേധക്കാര്‍ പറയുന്നത്‌.
ഒരു മുസ്ലിം പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ഗാനരംഗം ചിത്രീകരിക്കാന്‍ അന്‍വര്‍ റഷീദ്‌ തയാറാകുമോയെന്നും ചോദിക്കുന്നു. സുവിശേഷ വായന അവസരത്തില്‍ പോലും കമിതാക്കള്‍ക്ക്‌ അഴിഞ്ഞാടാന്‍ അവസരമുള്ള ഒരു സ്ഥലമായിട്ടാണ്‌ ക്രിസ്‌ത്യന്‍ ദേവാലയത്തെ ചിത്രീകരിച്ചിരിക്കുന്നത്‌. ഒരു ക്രിസ്‌ത്യന്‍ പള്ളിയില്‍ ഇങ്ങനെ നടക്കുമോ? ക്രിസ്‌ത്യന്‍ പെണ്‍കുട്ടികള്‍ പള്ളിയില്‍ പോകുന്നത്‌ ആരുടെയെങ്കിലും കരളില്‍ കയറാനാണോ? ക്രിസ്‌ത്യന്‍ ആചാരങ്ങളെക്കുറിച്ച്‌ കേട്ടറിവ്‌ മാത്രമുള്ള മറ്റു മതസ്ഥരുടെ മനസില്‍ വികലമായ ധാരണയുണ്ടാക്കുന്ന ഇത്തരം ഗാനരംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയെന്നും ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മകള്‍ ആവശ്യപ്പെടുന്നു.
ചിത്രം സംവിധാനം ചെയ്‌തിരിക്കുന്ന്‌ അല്‍ഫോന്‍സ്‌ പുത്രന്‍ എന്ന ക്രിസ്‌ത്യാനിയാണ്‌. എന്നാല്‍ ചിത്രം മുസ്ലിം സംവിധായകന്റെതാണ്‌ എന്ന നിലയിലാണ്‌ ഫെയ്‌സ്‌ബുക്കില്‍ ആരോപണം ഉയരുന്നത്‌. അന്‍വര്‍ റഷീദ്‌ ചിത്രത്തിന്റെ നിര്‍മ്മതാവാണ്‌.