Breaking News

Trending right now:
Description
 
May 30, 2015

ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റിയില്‍ വനിതാ വൈസ്‌ ചാന്‍സിലര്‍

image ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റിയും ഇനി വനിതാ ശക്തിക്കു വിധേയം. യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സലര്‍ പദവിയിലേക്ക്‌ ഒരു വനിത എത്തുന്നു. സെന്റ്‌ ആന്‍ഡ്രൂസ്‌ യൂണിവേഴ്‌സിറ്റിയില്‍ വൈസ്‌ ചാന്‍സലറായ പ്രഫ. ലൂയിസ്‌ റിച്ചാര്‍ഡ്‌സണ്‍ ഈ വര്‍ഷാവസാനം ഓക്‌സ്‌ഫഡില്‍ സ്ഥാനമേല്‍ക്കും. യൂണിവേഴ്‌സിറ്റിയുടെ 600 വര്‍ഷ ചരിത്രത്തിലെ ആദ്യ വനിതാ വിസിയും ആദ്യ കത്തോലിക്കാ വിസിയുമാണ്‌ ലൂയിസ്‌ റിച്ചാര്‍ഡ്‌സണ്‍. അയര്‍ലന്‍ഡില്‍ ജനിച്ച കത്തോലിക്കാവനിതയായ റിച്ചാര്‍ഡ്‌സണ്‌ ഏഴു വര്‍ഷ കാലാവധിയുണ്ടാകും. ഈ അമ്പത്തിയാറുവയസുകാരിയ ലൂയിസ്‌ റിച്ചാര്‍ഡ്‌സണ്‍ ഭീകരപ്രസ്ഥാനങ്ങളുടെ വളര്‍ച്ച സംബന്ധിച്ചു വിശദപഠനം നടത്തിയിട്ടുണ്ട്‌. യൂണിവേഴ്‌സിറ്റി ഓഫ്‌ ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി ഓഫ്‌ കലിഫോര്‍ണിയ അറ്റ്‌ ലോസ്‌ആഞ്ചലസ്‌, ഹാര്‍വാഡ്‌ എന്നിവിടങ്ങളിലായിരുന്നു പഠനം.