Breaking News

Trending right now:
Description
 
Dec 13, 2012

നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യ വ്യാപകമായി ഫെബ്രുവരി മുതല്‍

image
ന്യൂഡല്‍ഹി: ഇന്ത്യ ഒട്ടാകെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം നടപ്പിലാക്കുമെന്ന്‌ കേന്ദ്രടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. 2012-ലെ ദേശീയ ടെലികോം നയത്തിന്റെ ഭാഗമായാണ്‌ നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമാക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 2013 ഫെബ്രുവരി മുതലാണ്‌ നടപ്പിലാക്കുക. നിലവിലെ സംവിധാനം അനുസരിച്ച്‌ അതാത്‌ സര്‍ക്കിളിനുള്ളില്‍ മാത്രമേ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയൂ. 

രാജ്യവ്യാപകമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ലഭ്യമാകുന്നതോടെ കേരളത്തിലുള്ള മൊബൈല്‍ ഉപഭോക്താവിന്‌ സംസ്ഥാനത്തിന്‌ പുറത്തെ മൊബൈല്‍ സര്‍ക്കിളുകളിലും നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.