Breaking News

Trending right now:
Description
 
May 28, 2015

മലയാളം പഠിക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍ തെരുവിലേയ്‌ക്ക്‌

Dinu
image ബദിയടുക്ക: സംസ്‌കാരങ്ങളുടെ ഭൂമികയും സപ്‌തഭാഷയുടെ സംഗമഭൂമിയുമായ കാസർഗോഡു നിന്നും മാതൃഭാഷയുടെ ആസന്ന മരണം മുന്നിൽ കണ്ടുകൊണ്ട് വേറിട്ട ഒരു വിദ്യാർഥി സമരം നടക്കുന്നു.

ബദിയടുക്ക പെര്‍ഡാല നവജീവന ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് ഭാഷ പഠിക്കാനുള്ള അവകാശത്തിനായി സമരവുമായി തെരുവിലിറങ്ങാന്‍ തീരുമാനിച്ചത്. സ്കൂളില്‍നിന്ന് ശ്രേഷ്ഠ ഭാഷ കൂടിയായ മലയാളത്തെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം. ഒന്നു മുതല്‍ പത്തുവരെയുള്ള ഈ വിദ്യാലയത്തില്‍ എല്‍ പി സ്‌കൂള്‍ അണ്എയ്‌ഡെഡും, യൂ പി., ഹൈസ്‌കൂള്‍ എന്നിവ എയ്ഡഡുമാണ്. യു പി യിലെ ഇംഗ്ലീഷ് മീഡിയത്തില്‍ മലയാള ഭാഷാ പഠനമില്ല.

കന്നഡ മീഡിയത്തിലെ യു പി സ്കൂളാണ് 2008ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇംഗ്ളീഷ് മീഡിയം ആക്കിയത്. ഒന്നു മുതല്‍ നാല് വരെ ഇവിടെ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോട് അഞ്ച് മുതല്‍ പത്ത് വരെ സൗജന്യമായി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുമ്പ് പറഞ്ഞതില്‍ നിന്ന് പിന്മാറിയ മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്താകമാനം ആഘോഷമായി കൊണ്ടാടുന്ന സ്കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ തങ്ങളുടെ രക്ഷിതാക്കളോടൊപ്പം സ്കൂളിന് മുന്നില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കാനാണ്.