Breaking News

Trending right now:
Description
 
May 28, 2015

ജേയ്‌ഡന്‍ മാത്യൂ: മലയാളത്തിന്‌ പുതുമുഖ നായകന്‍

image സിറ്റി ഫിലിംസിന്റെ ബാനറില്‍ ജി.എം. മനു സംവിധാനം ചെയ്യുന്ന 'ഒലിവ്‌മരങ്ങള്‍ പൂക്കുമ്പോള്‍' എന്ന സിനിമയില്‍ മലയാളത്തിനായി പുതിയൊരു നായകനെ അവതരിപ്പിക്കുന്നു. മൂവാറ്റുപുഴ പാലാക്കാരന്‍ ജേയ്‌ഡന്‍ മാത്യൂ ആണ്‌ ഈ സിനിമയിലെ നായകന്‍. അനന്യയാണ്‌ നായിക. ഗ്രാമീണപശ്ചാത്തലത്തിലുള്ളതാണ്‌ കഥയ്‌ക്ക്‌ തൊടുപുഴയും പരിസരങ്ങളുമാണ്‌ ലൊക്കേഷന്‍.
നെടുമുടി വേണു, ലാലു അലക്‌സ്‌, ഉര്‍വശി, ഇന്ദ്രന്‍സ്‌, ബൈജു പുന്നപ്ര, ബിജുക്കുട്ടന്‍, തെസ്‌നിഖാന്‍, ഊര്‍മിള ഉണ്ണി തുടങ്ങിയവരാണ്‌ വിവിധ അഭിനേതാക്കള്‍.



എറണാകുളം ഹോട്ടല്‍ സരോവരത്തില്‍ നടന്ന പൂജയില്‍ പ്രമുഖ സിനിമാതാരങ്ങള്‍ പങ്കെടുത്തു. അബി വര്‍ഗീസ്‌, സോമന്‍ പി. ചാമക്കാല എന്നിവര്‍ ചേര്‍ന്നാണ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്‌. ജിനോഷ്‌ ആന്റണിയുടേതാണ്‌ സംഗീതം. 



ബൈജു പെരുമ്പാവൂരാണ്‌ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍. എഡിറ്റിംഗ്‌ പി.സി. മോഹനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജോസ്‌ വാരാപ്പുഴ, കോറിയോഗ്രഫി - കുമാര്‍ ശാന്തി, ആര്‍ട്ട്‌ - സോണിസുധാകരന്‍, കോസ്‌റ്റൂം - അജി ആലപ്പുഴ, സ്റ്റില്‍സ്‌ - ടി.ആര്‍. കാഞ്ചന്‍, പി.ആര്‍.ഒ - എ.എസ്‌. ദിനേശ്‌, ഡിസൈന്‍ - വി.ജി. ബാബു.