Breaking News

Trending right now:
Description
 
May 28, 2015

ബിഷപ്‌ ഡോ. പീറ്റര്‍ സെലസ്റ്റിന്‍ ഇളമ്പാശേരി കാലം ചെയ്‌തു

image കപ്പൂച്ചിന്‍ സഭാംഗവും ജമ്മു-ശ്രീനഗര്‍ രൂപതയുടെ മുന്‍ബിഷപ്പുമായ ഡോ. പീറ്റര്‍ സെലസ്റ്റിന്‍ ഇളമ്പാശേരി (77) കാലം ചെയ്‌തു. കബറടക്കം 30ന്‌ രണ്ടിന്‌ ഭരണങ്ങാനം അസീസി ആശ്രമദേവാലയത്തില്‍. ബുധനാഴ്‌ച വെളുപ്പിനെ നാലരയോടെയായിരുന്നു അന്ത്യം. ഭരണങ്ങാനം അസീസി ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ഭൗതികശരീരം നാളെ വൈകുന്നേരം അഞ്ചിനു ഇടവക ദേവാലയമായ മുട്ടുചിറ റൂഹാദ കൂദിശ ഫൊറോനാ പള്ളിയിലും തുടര്‍ന്നു ഭരണങ്ങാനം അസീസി ആശ്രമദേവാലയത്തിലും പൊതുദര്‍ശനത്തിനു വയ്‌ക്കും. 1998 സെപ്‌റ്റംബര്‍ ആറിനു ജന്മു-ശ്രീനഗര്‍ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി നിയമിതനായത്‌. 2014 ഡിസംബര്‍ മൂന്നിനു വിരമിച്ചു. വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ്‌ പ്രഫസറായിരുന്നു. രണ്ടു പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു മിസിയോളജിയില്‍ ഡോക്‌ടറേറ്റ്‌ നേടി. 1980-83, 89-92 വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശ്‌ ക്രിസ്‌തുജ്യോതി പ്രൊവിന്‍സിന്റെ സുപ്പീരിയര്‍ റെഗുലറായിരുന്നു. ആസാം മിഷന്റെ ഡെലഗേഷന്‍ സുപ്പീരിയറായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മുട്ടുചിറ എളമ്പാശേരി പരേതനായ ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി 1938 ജൂണ്‍ 28ന്‌ ജനിച്ചു. 1966 ഒക്ടോബര്‍ മൂന്നിനും കൊല്ലം തില്ലേരിയിലുള്ള കപ്പൂച്ചിന്‍ ആശ്രമത്തിലാണ്‌ പൗരോഹിത്യം സ്വീകരിച്ചത്‌.