Breaking News

Trending right now:
Description
 
Dec 13, 2012

അയര്‍ലന്‍ഡില്‍ പുതിയ നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറച്ചു

image
ഡബ്‌ളിന്‍: ആരോഗ്യമേഖലയിലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അയര്‍ലന്‍ഡില്‍ കുറഞ്ഞ വേതനത്തില്‍ ആയിരം നഴ്‌സുമാരെ നിയോഗിക്കുന്നു. അടുത്ത മാസം മുതല്‍ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും റിക്രൂട്ട്‌മെന്റ്‌ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 

എച്ച്‌എസ്‌ഇ ശമ്പളം 20 ശതമാനം കുറച്ചാണ്‌ പുതിയ നിയമനങ്ങള്‍ നടത്തുക. പത്ത്‌ മില്യന്‍ യൂറോ ഇത്തരത്തില്‍ ലാഭിക്കാനാവുമെന്നാണ്‌ എച്ച്‌എസ്‌ഇ അധിക്യതര്‍ കരുതുന്നത്‌. പുതിയ നിയമനങ്ങള്‍ക്ക്‌ അടിസ്ഥാന ശമ്പളവും പ്രീമിയവുമടക്കം പ്രതിവര്‍ഷം ഇരുപത്താറായിരം യൂറോയില്‍ താഴെയാവും വേതനം. രണ്ടു വര്‍ഷത്തേക്ക്‌ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. 

പുതിയ പരിഷ്‌കാരത്തിലൂടെ നിലവിലുള്ള നഴ്‌സുമാര്‍ക്ക്‌ ലഭിച്ചുവരുന്ന ഓവര്‍ടൈം ഇല്ലാതാകും. നഴ്‌സുമാരുടെ കുറവുള്ളപ്പോള്‍ ഏജന്‍സിവഴി സ്‌റ്റാഫിനെ നിയോഗിക്കുന്നതും ഒഴിവാകും. നിലവിലുള്ള നഴ്‌സുമാരുടെ വേതനത്തിലും കുറവുണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ നാളുകളായി നിയമനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ശമ്പളം കുറച്ച്‌ നിയമനം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി പുതുതായി കോഴ്‌സ്‌ കഴിഞ്ഞിറങ്ങിയവര്‍ രംഗത്തിറങ്ങിയിട്ടുണ്ട്‌.