Breaking News

Trending right now:
Description
 
May 27, 2015

4999 രൂപയ്‌ക്ക്‌ വിന്‍ഡോസ്‌ ടാബ്‌ലെറ്റുമായി മൈക്രോസോഫ്‌റ്റ്‌ ഐബാള്‍ സഖ്യം

image ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള വിന്‍ഡോസ്‌ ടാബ്‌ലെറ്റുമായി മൈക്രോ സോഫ്‌റ്റ്‌-ഐബാള്‍ സഖ്യം. ഇരുവരും ചേര്‍ന്ന്‌ വിപണിയിലവതരിപ്പിച്ച ഐബാള്‍ സ്ലൈഡ്‌ ഐ701 ടാബിന്‌ വില കേവലം 4999 രൂപ മാത്രം. ആദായകരമായ വിലയിലും ഒട്ടനവധി സവിശേഷതകളുമായാണ്‌ ഈ ടാബ്‌ എത്തുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലു കള്‍ക്കും സഞ്ചാരികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രീതിയിലാണ്‌ ഈ മോഡല്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
വിന്‍ഡോസ്‌ 8.1 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ701 ക്വാഡ്‌ കോര്‍ ഇന്റല്‍ ആറ്റം പ്രൊസസര്‍ ആണ്‌ ഉപയോഗിക്കുന്നത്‌. ഏഴ്‌ ഇഞ്ച്‌ എച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലേ, 1 ജിബി ഡിഡിആര്‍3 റാം, 16 ജിബി ഇന്‍ബില്‍റ്റ്‌ സ്റ്റോറേജ്‌ (ആവശ്യമെങ്കില്‍ 32 ജിബിവരെ ഉയര്‍ത്താവുന്നത്‌), 2എംപി പിന്‍കാമറ, വിജിഎ മുന്‍കാമറ, 3200 എംഎഎച്ച്‌ ബാറ്ററി, ഒരു വര്‍ഷത്തെ മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ ഉപയോഗമടക്കം നിരവധി സൗജന്യ ലൈസന്‍ സുകള്‍, ഒരു ടെറാ ബൈറ്റ്‌ സൗജന്യ വണ്‍ ഡ്രൈവ്‌ ക്ലൗഡ്‌ സ്റ്റോറേജ്‌, എച്ച്‌ഡിഎംഐ പോര്‍ട്ട്‌, യുഎസ്‌ബി ഓണ്‍ ദ ഗോ, വൈഫൈ, ബ്ലൂടൂത്ത്‌, 3ജി സൗകര്യങ്ങള്‍ തുടങ്ങി ഒ ട്ടനവധി സവിശേഷതകളുമായി എത്തുന്ന ഐ701 വിപണിയില്‍ പുതിയൊരു തരംഗം തീ ര്‍ക്കാന്‍ പര്യാപ്‌തമായ മോഡലാണ്‌. 

കരീന കപൂര്‍ പിന്‍ കവറില്‍ ഓട്ടോഗ്രാഫ്‌ ചെയ്‌ത സിഗ്‌നേച്ചര്‍ കളക്ഷന്‍, 699 രൂപ വിലയുള്ള എച്ച്‌ഡിഎംഐ കേബിള്‍, 599 രൂപ വിലയുള്ള പ്രൊട്ടക്‌ടീവ്‌ കവറുകള്‍ എന്നിവ ഡിവൈസിനൊപ്പം സൗജന്യമായി ലഭിക്കുന്നു. എല്ലാ മുന്‍നിര റിട്ടെയില്‍ സ്റ്റോറുകളിലും ഇ കോമേഴ്‌സ്‌ പോര്‍ട്ടലുകളിലും ഐബാള്‍ സ്ലൈഡ്‌ ഐ701 ലഭ്യമാണ്‌.