Breaking News

Trending right now:
Description
 
May 27, 2015

ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ സോക്കർ ​ടൂർണമെന്റ് ഫൈനൽ ജൂണ്‍ 21 ന്

image മെൽബണ്‍ :- മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ​(MAV) സംഘടിപ്പിക്കുന്ന ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ സോക്കർ ​ടൂർണമെന്റ് മെയ്‌ 21, ജൂണ്‍ 7,8,14,21 എന്നീ തീയതികളിൽ ഡാ​ണ്ടിനോങ്ങിലുള്ള കീസ്ബറോ  ​റ്റാറ്റെർസൻ പാർക്ക്‌ ഗ്രൌണ്ടിൽ വെച്ച് നടത്തപ്പെടും. ​മെൽബണിലെ എട്ടു മലയാളീ സോക്കർ ക്ലബ്ബുകൾ ആയ തെക്കൻ ക്രൂസ്, നോർത്തേണ്‍ വാരിയേർസ്, മെൽബണ്‍ റെഡ് ബാക്ക്സ്, മെൽബണ്‍ സ്റ്റാർസ് എസ്സെണ്ടൻ, ടി എസ് ഇലവൻ, ടീം ഹണ്ടിംഗ്ഡെയിൽ, കേരള സ്പോര്ട്സ് ക്ലബ്‌, മോഹൻലാൽസ് ​​​മൊസ്റ്റാഷ് എന്നീ ടീമുകൾ ആണ് മാറ്റുരക്കുന്നത്.

മലയാളി അസോസിയേഷൻ സ്ഥാപകനും പേട്രനും ആയ ഡോക്ടർ രാമൻ മാരാരുടെ അനുസ്മരനാ​ർഥം  ആണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.  രാവിലെ ഒമ്പത് മണിക്ക് മത്സരങ്ങൽ ആരംഭിക്കും.  ജൂണ്‍ 21 ന് ആണ് ഫൈനൽ മത്സരങ്ങൾ. ആയിരം ഡോളർ ഒന്നാം സമ്മാനവും, 250 ഡോളർ രണ്ടാം സമ്മാനവും ആണ്. മെൽബണിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആയ  ​IHNA യും, ഡാ​ണ്ടിനോങ്ങിലെ ചിള്ളി ബൌൾ റെസ്റ്റൊറെ ​ന്റും  ആണ് പ്രധാന സ്പോണ്‍സേർസ്  . ഫുട്ബോൾ പ്രേമികൾ ആയ മലയാളികൾക്ക് മത്സരം കാണാൻ ഉള്ള സൌകര്യവും ഉണ്ട്. ​  ​   ​Address :- Oval 1 - Tatterson Park,  Cheltenham Road, Keysborough South (behind Springers Leisure Centre) (Melway 89 A11) ​.  2014 ലെ മാവ് സോക്കർ ​   ​ ​ ടൂർണമെന്റ്  ​വൻ വിജയം ആയിരുന്നു. DnD കാൻബെറ, ഡാ​ണ്ടിനോ​ങ് റോയൽസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇന്നസെന്റ്‌, ജെറി ജോണ്‍, ജിബിൻ എന്നിവരുടെ നേതൃത്വത്തിൽ എട്ടംഗ സ്പോര്ട്സ് കമ്മിറ്റിയും, 23 അംഗ മലയാളീ അസോസിയേഷൻ കമ്മിറ്റിയും ആണ്  ​ഈ വർഷത്തെ സോക്കർ ​ മത്സരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്.

Displaying soc2.jpg



കൂടുതൽ വിവരങ്ങൾ www.facebook.com/malayaleevictoria എന്ന ഫേസ്ബുക്ക്‌ പേജിലും www.mavaustralia.com.au എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.


Displaying soc3.jpg