Breaking News

Trending right now:
Description
 
May 27, 2015

മണിട്രാന്‍സ്‌ഫര്‍: ഇന്ത്യ പോസ്റ്റ്‌ വെസ്റ്റേണ്‍ യൂണിയന്‍ ധാരണ പുതുക്കി

image മണിട്രാസ്‌ഫര്‍ സേവനത്തിനായി ഇന്ത്യ പോസ്റ്റും വെസ്റ്റേണ്‍ യൂണിയനും തമ്മില്‍ ഒന്നരപതിറ്റാണ്ടായി തുടരുന്ന സഹകരണം മുന്നോട്ട്‌ കൊണ്ടുപോകുവാന്‍ പുതുക്കിയ കരാറായി. ന്യയോര്‍ക്ക്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ലിസ്റ്റഡ്‌ കമ്പനിയായ വെസ്റ്റേണ്‍ യൂണിയന്‍ മണിട്രാന്‍സ്‌ഫര്‍ മേഖലയിലെ ആഗോള മുന്‍നിരക്കാരാണ്‌. ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃഖലയാണ്‌ ഇന്ത്യപോസ്റ്റ്‌.

വെസ്റ്റേണ്‍ യൂണിയന്‌ ഇന്ത്യയിലെമ്പാടുമായി 1,11,000 ഏജന്റ്‌ ലൊക്കേഷനുകളുണ്ട്‌. ഇതില്‍ 9942 എണ്ണം ഇന്ത്യപോസ്റ്റിന്റെ തപാല്‍ ഓഫീസുകളാണ്‌. മണിട്രാന്‍സ്‌ഫര്‍ സേവനങ്ങള്‍ ഒട്ടും തന്നെ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലാണ്‌ ഇന്ത്യപോസ്റ്റിന്റെ ശാഖകള്‍ ജനങ്ങള്‍ക്ക്‌ ഏറ്റവും പ്രയോജനകരമായിതീരുന്നത്‌. ആഗോളതലത്തില്‍ 100 ലധികം പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റുകളുമായി വെസ്റ്റേണ്‍ യൂണിയന്‍ സഹകരിക്കുന്നുണ്ട്‌.