Breaking News

Trending right now:
Description
 
Dec 12, 2012

ഐഎല്‍എഫ്‌സി കിംഗ്‌ഫിഷറിന്റെ നാലു വിമാനങ്ങള്‍ ഏറ്റെടുത്തു

image മുംബൈ: ഒരു വിമാനം പോലും പറപ്പിക്കാന്‍ ശേഷിയില്ലാതായ കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന്റെ അഞ്ചു വിമാനങ്ങള്‍ നഷ്‌ടമായി. നാലെണ്ണം വാടകസ്ഥാപനമായ ഇന്റര്‍നാഷണല്‍ ലീസ്‌ ഫിനാന്‍സ്‌ കോര്‍പറേഷ (ഐഎല്‍എഫ്‌സി)നും ഒന്ന്‌ ആദായ നികുതിവകുപ്പും ഏറ്റെടുത്തു. വാടക കുടിശിക ആയതിനെത്തുടര്‍ന്നാണ്‌ അമേരിക്കന്‍ സ്ഥാപനമായ ഐഎല്‍എഫ്‌സി നാലു വിമാനങ്ങള്‍ തിരികെ എടുത്തത്‌. 63 കോടി നികുതി കുടിശികയുടെ പേരിലാണ്‌ ഒരു വിമാനം ആദായ നികുതി വകുപ്പ്‌ കണ്ടുകെട്ടിയത്‌. 

മുംബൈ വിമാനത്താവളത്തില്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന വിമാനങ്ങളാണിവ. ആറ്‌ എയര്‍ബസ്‌ വിമാനങ്ങളാണ്‌ കിംഗ്‌ഫിഷര്‍ ഐഎല്‍എഫ്‌സിയില്‍ നിന്ന്‌ വാടകയ്‌ക്കെടുത്തിരുന്നത്‌. അവര്‍ക്ക്‌ എത്രമാത്രം തുക കൊടുക്കാനുണ്ടെന്നു വ്യക്‌തമല്ല. സേവന നികുതി ഇനത്തില്‍ 190 കോടിയാണ്‌ കുടിശിക. വിമാനം കണ്ടുകെട്ടിയ കാര്യം മുംബൈ സര്‍വീസ്‌ ടാക്‌സ്‌ കമ്മീഷണര്‍ എസ്‌. കെ. സോളാങ്കിയും ശരിവച്ചു. പാര്‍ക്കിംഗ്‌ ഇനത്തില്‍ മുംബൈ വിമാനത്താവള അധികൃതര്‍ക്ക്‌ 22 കോടി രൂപ കുടിശിക ആയതിനാല്‍ പത്തുവിമാനങ്ങള്‍ താവളത്തിനു പുറത്തിടുമെന്നു മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്‌