Breaking News

Trending right now:
Description
 
Sep 21, 2012

ഫേസ്‌ബുക്കിന്റെ ഓഹരിവില ഇടിഞ്ഞു, സുക്കര്‍ബര്‍ഗിന്‌ 490 കോടി പൗണ്ട്‌ നഷ്ടം

image ന്യൂയോര്‍ക്ക്‌: പ്രശസ്‌ത സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സൈറ്റായ ഫേസ്‌ ബുക്കിന്റെ ഓഹരിവില ഇടിഞ്ഞു. ഇതോടെ ഫേസ്‌ ബുക്ക്‌ സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗിന്‌ നഷ്ടമായത്‌ 490 കോടി പൗണ്ട്‌ സ്റ്റെര്‍ലിങ്‌. 1100 കോടി പൗണ്ടായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം 27 കാരനായ സുക്കര്‍ബിര്‍ഗിന്റെ സമ്പാദ്യം. ഇക്കഴിഞ്ഞ മേയില്‍ അദ്ദേഹം കമ്പനി ഓഹരികള്‍ വിപണിയിലിറക്കി. ഈ കാലഘട്ടത്തില്‍ ഓഹരി വില ഇടിയുകയും ചെയ്‌തു. 24 പൗണ്ട്‌ വിലയുണ്ടായിരുന്ന ഫേസ്‌ബുക്ക്‌ ഓഹരിയുടെ വില 12 പൗണ്ടായിട്ട്‌ താഴ്‌ന്നതോടെ സുക്കര്‍ബര്‍ഗിന്റെ പോക്കറ്റിന്റെ കനം കുറയുകയും ചെയ്‌തു. കഴിഞ്ഞവര്‍ഷം ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്‌സ്‌ പട്ടികയില്‍ സുക്കര്‍ബര്‍ഗിന്റെ സ്ഥാനം പതിനാലാമതായിരുന്നു. എന്നാല്‍ ഈവര്‍ഷം 36-ാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുകയും ചെയ്‌തു.