Breaking News

Trending right now:
Description
 
May 26, 2015

കേരളനഴ്‌സുമാര്‍ക്ക്‌ പ്രതീക്ഷ: രണ്ടു തവണ എഴുതി ഐ എല്‍ടി എസിന്‌ 7 ബാന്‍ഡ്‌ വാങ്ങാം

image

ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ്‌ ബോര്‍ഡ്‌ ഐ എല്‍ടി എസിന്‌ ഇളവു പ്രഖ്യാപിച്ചു. ഐ എല്‍ടി എസിന്‌ 7 ബാന്‍ഡ വാങ്ങണമെന്നു തന്നെയാണെങ്കിലും ചില ഇളവുകളാണ്‌ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌ ഒരു തവണ ഏതെങ്കിലും രണ്ടു വിഷയത്തിന്‌ ബാന്‍ഡ്‌ 6.5 ആയി പോകുന്നവര്‍ക്ക്‌ രണ്ടാം തവണ എഴുതി ആ വിഷയങ്ങളുടെ സ്‌കോര്‍ 7 ആയി ഉയര്‍ത്താം. 
പക്ഷേ രണ്ടു പരീക്ഷകളും ആറു മാസത്തെ ഇടവേളയ്‌ക്കുള്ളില്‍ ഉള്ളില്‍ എഴുതണം. എന്നാല്‍ ആദ്യതവണ എഴുതുമ്പോള്‍ എല്ലാ വിഷയങ്ങളും എഴുതണം. അതില്‍ സ്‌കോര്‍ 6.5 ആയിപ്പോകുന്ന വിഷങ്ങളാണ്‌ രണ്ടാം തവണ മെച്ചപ്പെടുത്താന്‍ അവസരം. നിലവില്‍ ന്യൂസിലണ്ട്‌ മാത്രമാണ്‌ ക്ലബിംഗ്‌ അനുവദിച്ചിരുന്നത്‌.