Breaking News

Trending right now:
Description
 
May 26, 2015

നാളത്തെ രാഷ്ട്രീയത്തിൽ ആമിയുടെ പ്രസക്തി

കൂത്തുപറമ്പൻ
image മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഭാര്യ ഷൈനയുടെയും അറസ്റ്റോടെ കേരളം വീണ്ടും മാവോയിസത്തെപറ്റിയും അവരുടെ പ്രവർത്തനത്തെ പറ്റിയും ചർച്ചകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ 18 കേസുകളാണ് രൂപേഷിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളുടെ അന്വഷണപുരോഗതിക്കായി തമിഴ്നാട്ടിൽ നിന്നും രൂപേഷിനെയുഷൈനയെയും പോലീസ് കേരളത്തിലേക്ക് കൊണ്ട്വരികയും സി ബി ഐ പ്രത്യേക കോടതിയിനിന്നും റിമാൻഡിൽ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തിരിക്കുകയാണ്.

പതിനെട്ടുവയസ്സുള്ള ആമിയും എട്ടാം ക്ലാസിൽ പഠിക്കുന്ന സവേരയുമാണ് രൂപെഷിന്റെയും ഷൈനയുടെയും മക്കൾ. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഷൈനയുടെയും മകളായി ജനിച്ചതില്‍അഭിമാനമുണ്ടെന്ന് മകള്‍ ആമി ഇവരുടെ അറസ്റ്റിന് തൊട്ടടുത്ത ദിവസം തന്നെ മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇവര്ക്കെതിരേയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണ്. പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്ന് പോരാടുകയാണ് ചെയ്തത്. ഇവര്‍ ആരുടേയും മുപിടിച്ചുപറിച്ചിട്ടില്ലെന്നും ആമി പറഞ്ഞു.

മാതാപിതാക്കളുടെ അറസ്റ്റിനെതുടർന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും പോലീസ്ആമിയെയും അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. ആമിയുടെയും സവേരയുടെയും നേരെ ആദ്യമായല്ല പോലീസ് ഭീകരത ഉണ്ടാകുന്നത്. പതിനെട്ടു വയസ്സുള്ള ഏതു പെണ്‍കുട്ടികളെക്കാളും സാമാന്യ വിവരവും രാഷ്ട്രീയമായ തിരിച്ചറിവുകളും പക്വതയും ആമി ആര്‍ജ്ജിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ, തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ നടന്നിട്ടുള്ള ഏതാണ്ടെല്ലാ ജനകീയ സമരങ്ങളിലും ആമി നിറസാന്നിധ്യമായിരുന്നു.