Breaking News

Trending right now:
Description
 
May 24, 2015

ഐറ്റം ഡാന്‍സ്‌ ചെയ്യാനില്ല; ഭാമ മലയാളത്തിലേക്ക്‌ മടങ്ങിയെത്തുന്നു

image തെലുങ്ക്‌ ചിത്രമായ ഓട്ടോ രാജയില്‍ ഐറ്റം ഡാന്‍സ്‌ ചെയ്‌ത ഭാമയുടെ മനസുമാറി. ഇനി ഐറ്റം ഡാന്‍സ്‌ ചെയ്യാനില്ലെന്നു നടി വെളിപ്പെടുത്തി. ദുര്‍ബല നിമിഷത്തില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യേണ്ടി വന്നെന്നും ഇനി അതുണ്ടാവില്ലെന്നും ഭാമ വ്യക്തമാക്കി. ചിത്രത്തിലെ ഷെയിം പപ്പി ഷെയിം എന്നു തുടങ്ങുന്ന ഗാനരംഗത്താണു ഭാമ ഐറ്റം നര്‍ത്തകിയായി പ്രത്യക്ഷപ്പെട്ടത്‌. തന്റെ സിനിമാജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ ഐറ്റം ഡാന്‍സ്‌ ആയിരിക്കും ഇതെന്നു ഭാമ ആണയിടുന്നു. മലയാളികള്‍ എന്നില്‍ കണ്ടതു നാട്ടിന്‍പുറത്തുകാരിയായ ഒരു നായികയെ ആണ്‌. അതെനിക്കറിയാം. ആ ഇമേജ്‌ ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ടെന്നും ഭാമ പറഞ്ഞു. അതേസമയം ഭാമ മലയാളത്തിലേക്ക്‌ മടങ്ങിയെത്തുകയാണ്‌. അനൂപ്‌ മേനോന്‍ നായകനാകുന്ന മാല്‍ഗുഡി ഡേയ്‌സ്‌ എന്ന ചിത്രത്തിലൂടെയാണു ഒരു ഇടവേളയ്‌ക്കുശേഷം ഭാമയുടെ തിരിച്ചുവരവ്‌. ആദ്യമായാണു ഭാമ അനൂപിനൊപ്പം അഭിനയിക്കുന്നത്‌. ഒരു സാധാരണ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിയുടെ വേഷമാണ്‌ ചിത്രത്തില്‍ താരം അഭിനയിക്കുന്നത്‌. ഇത്തരം വേഷങ്ങള്‍ ഇതിനു മുമ്പും താന്‍ അഭിനയി ച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത്രയും മനോഹരമായി തയ്യാറാക്കിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഇതാദ്യമാണെന്നും ഭാമ പറഞ്ഞു. ഇതോടൊപ്പം കന്നട സിനിമയിലും താരം ചുവടുറപ്പിച്ചുകഴിഞ്ഞു. തന്റെ അടുത്ത ചിത്രമായ അര്‍ജുനയു ടെ റിലീസിനായി കാത്തിരിക്കുകയാണ്‌ താരം.