Breaking News

Trending right now:
Description
 
May 23, 2015

തുണി ഉരിഞ്ഞത്‌ ആരാധനമൂത്തല്ലെന്നു ഫ്രഞ്ചു കലാകാരി

image
കാന്‍ചലച്ചിത്ര മേളയില്‍ തന്നോടുള്ള ആരാധനമൂത്തു 
നടി  
അര്‍ദ്ധനഗ്നയായി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തുവെന്ന രൂപേഷ്‌ പോളിന്റെ വാദം നുണയെന്നു ഫ്രഞ്ചു കലാകാരി.

സിനിമയില്‍അവസരം ലഭിക്കാനായി രൂപേഷ്‌ പോളിന്റെ മുന്നില്‍ നടി തുണി ഉരിഞ്ഞുവെന്നായിരുന്നു അര്‍ദ്ധനഗ്നയായ യുവതിക്കൊപ്പമുള്ള ഫോട്ടോ പോസ്‌റ്റ്‌ ചെയ്‌ത്‌ രൂപേഷ്‌ അവകാശ വാദം ഉന്നയിച്ചത്‌. കാമസൂത്ര ത്രീ ഡി ചിത്രവുമായാണ്‌ രൂപേഷ്‌ പോള്‍ കാനിലെത്തിയത്‌.

എന്നാല്‍ ഫ്രഞ്ചു കലാകാരിയായ അറൂറെ നോയ്‌ ഹോസ്‌ തന്റെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റിലൂടെ ഈ വാദത്തെ എതിര്‍ത്തു. പ്രീയപ്പെട്ട ഇന്ത്യക്കാരെ എന്നു തുടങ്ങുന്ന ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ താന്‍ രൂപേഷിന്റെ ആരാധികയല്ലെന്നും പടമെടുത്ത സമയത്ത്‌ തനിക്കയാളെ അറിയില്ലന്നും അവര്‍ വിശദീകരിച്ചു. അര്‍ധനഗ്നയാകാനുള്ള അവകാശത്തിനായി നടത്തിയ കാംപയിന്റെ ഭാഗമായിരുന്നു അത്‌. ആ സമയത്ത്‌ എന്റെ അരികില്‍ എത്തിയ ഇയാള്‍ മറ്റു പലരെയും പോലെ ഒരു ചിത്രമെടുക്കാമെന്നു പറയുകയായിരുന്നു. അങ്ങനെയാണ്‌ ചിത്രമെടുത്തത്‌. താനൊരു നടി പോലുമല്ല, പ്രശസ്‌തയുമല്ല. വെറുമൊരു കലാവിദ്യാര്‍ത്ഥി മാത്രമെന്നും അവര്‍ പറയുന്നു.
അറൂറെ താനൊരു അഭിനേത്രിയാണെന്നു കാണിച്ചാണ്‌ തന്നെ പരിചയപ്പെട്ടതെന്നും അര്‍ദ്ധനഗ്നയായി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തെന്നുമാണ്‌ രൂപേഷ്‌ പോളിന്റെ അവകാശം.
aurore-nauhilis-fb