Breaking News

Trending right now:
Description
 
May 23, 2015

ചൈനയിലെ ഗ്ലാസ്‌ പാലം സന്ദര്‍ശകര്‍ക്ക്‌ വിസ്‌മയമാകും,

image
മാനത്തൂടെ പക്ഷിയെപ്പോലെ പറന്നു നടക്കാന്‍ കൊതിക്കാത്തവര്‍ ഉണ്ടാകില്ല.ആസ്വപ്‌നം സഫലീകരിക്കണമെങ്കില്‍ ചൈനയിലേയ്‌ക്ക്‌ പോന്നോളു. ചൈനയില്‍ ഗ്ലാസു കൊണ്ടു നിര്‍മ്മിച്ച കൂറ്റന്‍ പാലം സന്ദര്‍ശകര്‍ക്ക്‌ അത്ഭുതമാകും.



 ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ദേശീയ പാര്‍ക്കിനോടു ചേര്‍ന്നാണ്‌ ലോകത്തിലെ ഏറ്റവും നീളം കുടിയതും ഉയരം കൂടിയതുമായ ഷാങ്‌ജിയാങ്‌ജി ഗ്ലാസ്‌ പാലം നിര്‍മിച്ചത്‌. വരുന്ന ജൂലൈ മാസത്തിലാണ്‌ പാലം സന്ദര്‍ശകര്‍ക്കായി തുറന്നകൊടുക്കുക.പാലത്തിന്റ നടപ്പാതയും വശങ്ങളും ഗ്ലാസ്‌ കൊണ്ടു നിര്‍മ്മിച്ചതാണ്‌. രണ്ടു മലകളെ കോര്‍ത്തിണക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിലൂടെ നടക്കണമെങ്കില്‍ നല്ല ധൈര്യം വേണം. അല്ലെങ്കില്‍ ഒരു സെല്‍ഫിയില്‍ ഒതുങ്ങും ആകാശത്തിലൂടെ നടക്കാനുള്ള മോഹം.