Breaking News

Trending right now:
Description
 
Dec 12, 2012

ഓപ്പറ ഗായിക ഗലീന വിഷ്‌നെവ്‌കെയ അന്തരിച്ചു

image ലോക പ്രശസ്‌ത റഷ്യന്‍ ഓപ്പറ ഗായിക ഗലീന വിഷ്‌നെവ്‌കെയ(86) അന്തരിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹൃദ്രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ജര്‍മനിയില്‍ ചികിത്സയിലായിരുന്ന യെലീനയുടെ അന്ത്യസമയത്ത്‌ ബന്ധുക്കളും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. ഓപ്പറാ ലോകത്ത്‌ ലക്ഷക്കണക്കിനു ആരാധകരെ സൃഷ്‌ടിച്ച ഗലീനയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്‌. 1926 ഒക്‌ടോബര്‍ 25നു ലെനിന്‍ഗ്രാഡില്‍ ജനിച്ച ഗലീനയുടെ സംഗീതലോകത്തേയ്‌ക്കുള്ള വളര്‍ച്ച മോസ്‌കോയിലെ ബോല്‍ഷോയി തീയറ്ററിലൂടെ ആയിരുന്നു. ഇരുപത്തിയാറാം വയസില്‍ ബോല്‍ഷോയി തീയറ്ററിലെ അംഗമായി. രണ്ടാം ലോക യുദ്ധത്തിനു സാക്ഷ്യംവഹിച്ച ഗലീന, 1970കളില്‍ ഭര്‍ത്താവുമൊത്ത്‌ വിദേശത്തേയ്‌ക്കു പലയാനം ചെയ്‌തു. സോവിയറ്റ്‌ യൂണിയന്റെ പതനത്തോടെയാണ്‌ ഗലീന സ്വദേശത്ത്‌ തിരിച്ചെത്തിയത്‌. 1955ല്‍ പ്രശസ്‌ത സംഗീതജ്ഞന്‍ മസ്റ്റിസ്ലാവ്‌ റൊസ്‌ട്രോവിച്ചിനെ വിവാഹം ചെയ്‌തു. ഗലീനയുടെ മൂന്നാമത്തെ ജീവിതപങ്കാളിയായിരുന്നു റൊസ്‌ട്രോവിച്ച്‌.