Breaking News

Trending right now:
Description
 
May 21, 2015

സുരേഷ്‌ ഗോപി നാഷനല്‍ ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാനായേക്കും

image മലയാള സിനിമയില്‍ പൗരഷത്തിന്‌ പുതിയ രൂപഭാവങ്ങള്‍ നല്‍കിയ നടന്‍ സുരേഷ്‌ ഗോപി നാഷനല്‍ ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാനായേക്കും. ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി, വാര്‍്‌ത്താ വിതരണ പ്രക്ഷേപണമന്ത്രി രാജ്യവര്‍ധന്‍സിങ്‌ റാത്തോഡ്‌ എന്നിവരുമായി ഡല്‍ഹിയില്‍ എത്തിയ സുരേഷ്‌ ഗോപി ഇതുമായി ബന്ധപ്പെട്ട്‌ കൂടിക്കാഴ്‌ച നടത്തിയതായിട്ടാണ്‌ വിവരം. നിയമനം ലഭിച്ചാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി എന്ന ബഹുമതിയും സുരേഷ്‌ ഗോപിക്കായിരിക്കും. സുരേഷ്‌ ഗോപി ഇതുവരെ ഒരു സംഘടനയുടെയും സ്ഥാപനത്തിന്റെയും ഭാരവാഹിയായിട്ടില്ല. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ്‌ ഗോപി കൂടിക്കാഴ്‌ച നടത്തിയപ്പോള്‍തന്നെ സിനിമയുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന സ്ഥാനം ലഭിക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. ഇദ്ദേഹത്തിനു പുതിയ സ്ഥാനം ലഭിച്ചാല്‍, കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിനു ലഭിക്കുന്ന രണ്ടാമത്തെ ദേശീയ സ്ഥാനമായിരിക്കും. ദേശീയ റയില്‍വേ ഉപദേശകസമിതിയില്‍ ഇ.ശ്രീധരനെ നിയമിച്ചിട്ട്‌ അധികനാളായിട്ടില്ല.