Breaking News

Trending right now:
Description
 
May 20, 2015

നാനോയുടെ ജെന്‍ എക്‌സ്‌ വിപണിയില്‍

image രാജ്യത്തെ പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്‌ നാനോയുടെ പരിഷ്‌കരിച്ച പതിപ്പായ ജെന്‍ എക്‌സ്‌ നാനോ വിപണിയില്‍ എത്തി. മാനുവല്‍ ഗിയറുള്ള എക്‌സ്‌ ഇയ്‌ക്കു 1.99 ലക്ഷം രൂപയാണ്‌ വില (എക്‌സ്‌ ഷോറൂം ഡല്‍ഹി). എക്‌സ്‌ടി 2 .49 ലക്ഷം രൂപയ്‌ക്കു ലഭിക്കും. ഓട്ടോമാറ്റിക്‌ ഗിയറുള്ള എക്‌സ്‌ എംഎയ്‌ക്ക്‌ 2.69 ലക്ഷം രൂപയാണ്‌ വില. ഓഗസ്‌റ്റു മുതല്‍ ലഭ്യമാകുമെന്നാണ്‌ കമ്പനി അധികൃതര്‍ പറയുന്നത്‌. ഈ വിഭാഗത്തിലെതന്നെ എക്‌സ്‌ ടിഎയ്‌ക്കു 2.89 ലക്ഷം രൂപയാണ്‌ വില. ചെലവുകുറഞ്ഞ കാറില്‍ നിന്നു പ്രത്യേകതകളേറെയുള്ള കാര്‍ എന്നതിലേക്ക്‌ നാനോയെ ഉയര്‍ത്തുന്നതിനായി ജെന്‍ എക്‌സിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ടാറ്റ രണ്ടുവര്‍ഷമാണു ചെലവഴിച്ചത്‌. ജെന്‍ എക്‌സ്‌ നാനയോക്ക്‌ അകത്തും പുറത്തുമായി ഏറെ പ്രത്യേകതകളുണ്ട്‌. മുന്നിലെ പുതിയ ബമ്പര്‍, ഹെഡ്‌ലാംപ്‌, ഗ്രില്ലെന്നു സൂചിപ്പിക്കാവുന്ന ചെറിയൊരു പ്ലാസ്റ്റിക്‌ സ്‌ട്രിപ്‌ എന്നിവയോടൊപ്പം ഫോഗ്‌ ലാംപും സ്‌മോക്ക്‌ഡ്‌ ഹെഡ്‌ലാംപുകളും നാനോയ്‌ക്കു മുന്‍കാഴ്‌ചയില്‍ പുതുമ നല്‍കുന്നുണ്ട്‌. മെച്ചപ്പെടുത്തിയ പ്ലാസ്റ്റിക്‌ നിലവാരത്തിനു പുറമെ ഫിനിഷുള്ള ഈസി ഷിഫ്‌റ്റ്‌ ഗിയര്‍നോബും സെസ്റ്റിലും മേല്‍ത്തരം സ്റ്റിയറിംഗ്‌ വീലും ഉള്‍ഭാഗത്തെയും മികവുറ്റതാക്കുന്നു. പുതുതായി ഉള്‍പ്പെടുത്തിയ ഡിക്കിയാണ്‌ പ്രധാനസവിശേഷതകളിലൊന്ന്‌. 2009 മാര്‍ച്ചിലാണ്‌ നാനോ പുറത്തിറക്കിയത്‌.