Breaking News

Trending right now:
Description
 
May 18, 2015

മാഗി ന്യൂഡില്‍സ്‌ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കരുത്‌, മോണോസോഡിയം ഗ്ലൂട്ടാമേറ്റും ലെഡും അടങ്ങിയതെന്ന്‌ റിപ്പോര്‍ട്ട്‌

image  
കുട്ടികളുടെ പ്രീയപ്പെട്ട ന്യൂഡില്‍സ്‌ അപകടകാരിയെന്നു റിപ്പോര്‍ട്ട്‌. മോണോസോഡിയം ഗ്ലൂട്ടാമേറ്റും ലെഡും അടക്കം മാരക വസ്‌തുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നതായി ലഖ്‌നൗ ഫുഡ്‌ സേഫ്‌റ്റി ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.
ഇതേതുടര്‍ന്ന്‌ മാഗി ന്യൂഡില്‍സ്‌ ലൈസന്‍സ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു ലാബ്‌ അധികൃതര്‍ ദില്ലിയിലെ ഫുഡ്‌ സേഫ്‌റ്റി ആന്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഉത്തര്‍ പ്രദേശില്‍ നിന്ന്‌ ശേഖരിച്ച മാഗി സാമ്പിളിലാണ്‌ എംഎസ്‌ജിയും ലെഡും കണ്ടെത്തിയത്‌. ഇതേതുടര്‍ന്ന്‌ രാജ്യവ്യാപകമായി മാഗി സാമ്പിളുകള്‍ ശേഖരിച്ച്‌ പരിേശാധന നടത്തണമെന്നു ലാബ്‌ ആവശ്യപ്പെട്ടു.
കൊല്‍ക്കത്തയില്‍ നടന്ന പരിേശാധനയില്‍ അനുവദനീയമായതിലും കൂടുതല്‍ എംഎസ്‌ജിയും ലെഡും കണ്ടെത്തിയിരുന്നു.
എന്നാല്‍ മാഗിയില്‍ എംഎസ്‌ ജി ചേര്‍ക്കാറില്ലെന്നു മാഗിയുടെ നിര്‍മ്മാതാക്കളായ നെസ്‌ ലെ പ്രതികരിച്ചു. മാഗിയില്‍ എംഎസ്‌ജി കണ്ടെങ്കില്‍ ആത്‌ മറ്റേതെങ്കിലും രീതിയില്‍ വന്നതാകാമെന്നാണ്‌ നെസ്ലെ പ്രതികരിച്ചു.
ലെഡിന്റെ അളവു കണ്ടെത്തലിനോടും മാഗി പ്രതികരിച്ചു.ദശലക്ഷത്തില്‍ .01 എന്നാതാണ്‌ ലെഡിന്റെ അനുവദനീയമായ അളവ്‌. എന്നാല്‍ മാഗിയില്‍ ദശലക്ഷത്തില്‍ പതിനേഴ്‌ എന്ന അളവിലാണ്‌ ലെഡിന്റെ അംശം കണ്ടെത്തിയത്‌. ഇത്‌ അടിസ്ഥാന രഹിതമായ കണ്ടെത്തലാണെന്നും മാഗിയില്‍ അനുവദനീയമായ അളവില്‍ മാത്രമേ ലെഡിന്റെ സാന്നിദ്ധ്യമുള്ളുവെന്നും നെസ്ലേ വ്യക്തമാക്കി.