Breaking News

Trending right now:
Description
 
May 18, 2015

വിവാഹ വാര്‍ത്ത നിഷേധിച്ച്‌ നയന്‍സ്‌

image
തെന്നിന്ത്യന്‍ താരം നയന്‍താരയും തമിഴ്‌ സംവിധായകന്‍ വിഘ്‌നേശ്‌ ശിവനും തമ്മില്‍ രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്ത നിഷേധിച്ച്‌ നയന്‍സ്‌ രംഗത്ത്‌ എത്തി. ഇന്നു രാവിലെ മുതലാണ്‌ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രചരിച്ചത്‌. എന്നാല്‍ വാര്‍ത്ത നിഷേധിച്ച്‌ ഇരുവരും രംഗത്ത്‌ എത്തുകയായിരുന്നു.
താനും വിഘ്‌നേഷും വിവാഹിതരായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എല്ലാ പെണ്‍കുട്ടികളുടെയും ജീവിതത്തിലെ വലിയ കാര്യമാണ്‌ വിവാഹമെന്നും തനിക്ക്‌ വിവാഹമുണ്ടെങ്കില്‍ ഔദ്യോഗികമായി എല്ലാവരെയും അറിയിച്ചേ നടത്തുകയുള്ളുവെന്നും നയന്‍സ്‌ അറിയിച്ചേ. താനിപ്പോള്‍ കരാറൊപ്പിട്ട ചിത്രങ്ങളുടെ തിരക്കിലാണ്‌ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരോടുള്ള അമര്‍ഷവും താരം വ്യക്തമാക്കി
വിഘ്‌നേശ്വറും വിവാഹ വാര്‍ത്ത നിഷേധിച്ചു രംഗത്ത്‌ എത്തി. ഇത്തരം തെറ്റായ അപവാദങ്ങള്‍ തന്റെ ജോലിയെ ബാധിക്കുമെന്നും മാനസികമായി തളര്‍ത്തുവെന്നും വിഘ്‌നേശ്വര്‍ ട്വീറ്റ്‌ ചെയ്‌തു.
നയന്‍സും വിഘ്‌നേശ്വരും കൊച്ചിയിലെ ഒരു പള്ളിയില്‍ വച്ചു അതീവ രഹസ്യമായി കഴിഞ്ഞാഴ്‌ച വിവാഹിതരായെന്നായിരുന്നു വാര്‍ത്ത.
വിജയ്‌ സേതുപതിയെ നായകനാക്കി വിഘ്‌േനഷ്‌ സംവിധാനം ചെയ്യുന്ന നാനും റൗഡി താന്‍ എന്ന ആക്ഷന്‍ കോമഡി ചിത്രത്തിലാണ്‌ നയന്‍സ്‌ അഭിനയിക്കുന്നത്‌. വിഘ്‌നേഷിന്റെ സെറ്റില്‍വച്ചു ഇവര്‍ പ്രണയബദ്ധരായെന്നും നയന്‍സ്‌ തന്നെക്കാള്‍ ഒരു വയസ്‌ ഇളപ്പമുള്ള വിഘ്‌നേഷിന്‌ ആഡംബര കാര്‍ നല്‍കിയെന്നും മൗറീഷ്യസിലേക്ക്‌ അവധിക്കാലം ചിലവഴിക്കാന്‍ പോയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.