Breaking News

Trending right now:
Description
 
May 18, 2015

എന്നാലും എന്റെ ആന്റണിച്ചായാ....

image

സത്യം പറയാലോ ഈ അഴിമതി എന്നു പറഞ്ഞ സാധനം കേരളത്തില്‍ ഇല്ലെന്നും കുശുമ്പും കുന്നായ്‌മയും പിടിച്ച പ്രതിപക്ഷം പറഞ്ഞു പരത്തുന്ന ചില കുപ്രചരണങ്ങള്‍ മാത്രമാണ്‌ ഈ അഴിമതിയെന്ന സാധനമെന്നും കേരളത്തില്‍ സമസ്‌ത മേഖലയിലും വികസനം പൊടിപൊടിക്കുകയാണെന്നും ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഈ ആന്റണിച്ചായന്‍ ഒരു കാച്ചു കാച്ചിയത്‌.
കേരളത്തില്‍ സമസ്‌ത മേഖലയിലും അഴിമതിയാണത്രേ. കഷ്ടം, എങ്ങനെ പറയാന്‍ തോന്നി അച്ചായന്‌ ഇത്‌. ജനസമ്പര്‍ക്കം എന്നു കേട്ടിട്ടില്ലേ.. ആയിരങ്ങളാണ്‌ ഈ സൗഖ്യചികിത്സയക്ക്‌ വിധേയരാകുന്നത്‌. അവരെ ഓര്‍ത്തോ അവരുടെ കുടുംബത്തെ ഓര്‍ത്തോ...?

ആന്റണിച്ചായന്‍ പറയുന്നത്‌ കാശ്‌ കൊടുക്കാതെ ഒരു കാര്യവും കേരളത്തില്‍ നടക്കില്ലത്രേ.... അല്ല ആന്റണിച്ചായ കാശ്‌ കൊടുത്താലും എല്ലാ കാര്യവും കേരളത്തില്‍ നടക്കുമോ..? പാവം നമ്മുടെ ബിജു രമേശിനോടു ചോദിച്ചു നോക്ക്‌, വെറും പത്തു പതിനഞ്ചു കോടി രൂപ നമ്മുടെ മന്ത്രിമാര്‍ക്ക്‌ നല്‍കി. കാശു വാങ്ങി പോക്കറ്റിലിട്ടു ലവന്‍മാര്‍ ഇപ്പം ശരിയാക്കി തരാം ഇപ്പം ശരിയാക്കി തരാമെന്നു പറഞ്ഞ നടത്താന്‍ തുടങ്ങിയിട്ടു കാലമെത്രയായി.
കേരളത്തിലെ സ്‌ത്രീകളുടെ കണ്ണീരൊപ്പാന്‍ എല്ലാ ബാറന്‍മാരെയും കളനാശിനിയടിച്ചു വെരോടെ നശിപ്പിച്ചു കളഞ്ഞ നമ്മുടെ ഉമ്മന്‍സ്‌ മന്ത്രിസഭയെക്കുറിച്ചാണ്‌ ആന്റണിച്ചായന്‍ കണ്ണില്‍ ചോരയില്ലാത്ത വര്‍ത്തമാനം പറയുന്നത്‌. എന്നിട്ടും നാട്ടുകാരുടെ വിശ്വാസം പോലും ചാരായം നിരോധിച്ച ആന്റണിച്ചായനു മാത്രം ഇല്ലാത്തതു എന്തുകൊണ്ടാന്നാ എനിക്ക്‌ മനസിലാകാത്തത്‌.

ഊണുമില്ലാതെയും ഉറക്കമില്ലാതെയും ഉമ്മന്‍ ചാണ്ടി സാര്‍ രാജ്യത്തിനു വേണ്ടി അഹോരാത്രം പണിയെടുക്കുകയാണ്‌ എന്നിട്ടും എന്താ ലഭിക്കുന്നത്‌.
എന്തെല്ലാം പരദൂക്ഷണമാണ്‌ ഇത്‌. സരിതോര്‍ജ്ജമെന്നു പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖമാണ്‌ ഫെയ്‌സ്‌ബുക്കികള്‍ക്ക്‌ ഓര്‍മ്മ വരുക. ബാങ്കിലെങ്ങാനും പോയി നോട്ടെണ്ണല്‍ യന്ത്രം കണ്ടാല്‍ ചില പരദൂഷകര്‍ക്ക്‌ ഓര്‍മ്മ വരുക കെ എം മാണിയുടെ മുഖമാണത്രേ... മലയാളികള്‍ക്ക്‌ മൊത്തം വ്യാപിച്ചിരിക്കുന്ന ഈ അസുഖത്തെക്കുറിച്ചാണ്‌ എ കെ ആന്‍ണിയച്ചായന്‍ പറഞ്ഞത്‌ . എന്നാലും ആരും പറഞ്ഞാലും ആന്റണിച്ചായാ വി ഡി സതീശന്‍ ഇതു പറയരുതായിരുന്നു... പി സി ജോര്‍ജ്‌ പോയതിന്റെ കേടു തീര്‍ക്കാന്‍ അവതരിച്ചിരിക്കുന്ന കോണ്‍ഗ്രസിനെ നവ ഏശയ്യ പ്രവാചകനാണ്‌ നമ്മുടെ സതീശനെന്നാണ്‌ പാവം ഐ കോണ്‍ഗ്രസുകാര്‍ പറയുന്നത്‌. കസേര കിട്ടിയതു കൊണ്ടു മിണ്ടാതിരിക്കുന്ന പാവം രമേശന്‍ അവറുകളെ പോലെയല്ല ഈ സുധീരനും സതീശനുമൊക്കെ. നാട്ടുകാര്‍ അങ്ങ്‌ സമാധാനിച്ചു തുടങ്ങുമ്പോള്‍ അവര്‍ ഒരിളക്കാണ്‌. നാട്ടുകാര്‍ക്ക്‌ എപ്പോഴും ഓര്‍മ്മ വേണം ആരു കളിയാക്കിയാലും കസേര വിടാതെ കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്‌ ഒരു സംഭവമാണെന്ന്‌