Breaking News

Trending right now:
Description
 
May 18, 2015

നടി ശിഖ ജോഷിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

image ബോളിവുഡ്‌ നടിയും മോഡലുമായ ശിഖ ജോഷിയെ വീടിനുള്ളിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരി വെസ്റ്റിലെ മാഡ കോളനിയിലെ വീട്ടിലെ കുറിമുറിയിലാണ്‌ മൃതദേഹം കണ്ടത്‌. കഴുത്തില്‍ കത്തികൊണ്ടുള്ള മുറിവുണ്ട്‌. മൃതദേഹത്തിനു സമീപം കത്തിയുമുണ്ടായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ്‌ പ്രാഥമിക പരിശോധന നടത്തി. നടി ആത്മഹത്യ ചെയ്‌തതാന്‍ സാധ്യതയുണ്ടെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. അടുത്തകാലത്ത്‌ സിനിമയില്‍ അവസരം കുറഞ്ഞതിനാല്‍ നാല്‍പതുകാരിയായ ശിഖ ജോഷി ഏറെ നിരാശയിലായിരുന്നുവെന്ന്‌ ഇവരുടെ സുഹൃത്ത്‌ പൊലീസിന്‌ മൊഴിനല്‍കിയിട്ടുണ്ട്‌. ഡല്‍ഹിയില്‍ താമസമാക്കിയിരുന്ന ശിഖ രണ്ടുമാസം മുമ്പാണ്‌ മുംബൈയിലേക്ക്‌ താമസം മാറ്റിയത്‌. ബോളിവുഡ്‌ ചിത്രമായ ബി.എ പാസ്‌ എന്ന ചിത്രത്തിലെ നായികയാണ്‌ ശിഖ ജോഷി.