Breaking News

Trending right now:
Description
 
Dec 12, 2012

മസ്‌തിഷ്‌കമരണം സംഭവിച്ച ഇരുപത്തൊന്നുകാരന്റെ 34 അവയവങ്ങള്‍ ദാനം ചെയ്‌തു

image
ന്യൂഡല്‍ഹി: മസ്‌തിഷ്‌കമരണം സംഭവിച്ച ഇരുപത്തൊന്നു വയസുകാരനായ ഏകമകന്റെ അവയവങ്ങള്‍ ദാനം ചെയ്‌ത്‌ വീട്ടുകാര്‍ മാതൃകയായി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉണ്ടായ വാഹാനാപകടത്തില്‍ തലച്ചോറിന്‌ ഗുരുതരമായ കേടുപാട്‌ സംഭവിച്ച അന്‍മോള്‍ ജുനേജയുടെ വീട്ടുകാരാണ്‌ മാതൃക കാട്ടിയത്‌. 

ഹൃദയവാല്‍വ്‌, പാന്‍ക്രിയാസ്‌, കോര്‍ണിയ, കരള്‍ ഉള്‍പ്പെടെ 34 അവയവങ്ങളാണ്‌ ദാനം ചെയ്‌തത്‌. വീട്ടുകാര്‍ തന്നെയാണ്‌ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുവേണ്ടി ആശുപത്രി അധികൃതരെ സമീപിച്ചത്‌. എന്നാല്‍ മൂന്നു ആശുപത്രികളെ സമീപിച്ചെങ്കിലും ഡല്‍ഹിയിലെ എയിംസ്‌ ട്രോമാ സെന്ററാണ്‌ അവയവദാനത്തിന്‌ സഹായിച്ചത്‌. അവയങ്ങള്‍ സ്വീകരിച്ച 3 പേരില്‍ കിഡ്‌നി അസുഖത്തേത്തുടര്‍ന്ന്‌ അതീവ ഗുരുതരാവസ്ഥയിലായിരുന്ന 58-കാരനും ഉള്‍പ്പെടുന്നു. ഇവര്‍ അപകടാവസ്ഥ തരണം ചെയ്‌ത്‌ ജീവിതത്തിലേയ്‌ക്കു തിരിച്ചുവരുന്നു. മുപ്പതോളം അവയവങ്ങള്‍ മാറ്റിവയ്‌ക്കാനായി പ്രിസേര്‍വ്‌ ചെയ്‌ത്‌ വച്ചിരിക്കുകയാണ്‌.

ഡല്‍ഹിയിലെ ഒരുസ്വകാര്യ കോളജില്‍ ബിസിഎക്കു പഠിക്കുന്ന അന്‍മോള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ്‌ അപകടമുണ്ടായത്‌.