Breaking News

Trending right now:
Description
 
May 17, 2015

ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാറുകള്‍ നിരത്തിലെത്തുന്നു

image ഗൂഗിള്‍ രൂപകല്‌പന ചെയ്‌ത സ്വയം നിയന്ത്രിത കാറുകള്‍ പരീക്ഷണ ഓട്ടത്തിനായി പൊതുനിരത്തിലെത്തുന്നു. രണ്ടുപേര്‍ക്ക്‌ യാത്ര ചെയ്യാനാവും. 25 കാറുകളാണ്‌ ഇപ്പോള്‍ പൊതുനിരത്തിലിറക്കുന്നത്‌. കമ്പനി നേരത്തെ അറിയിച്ചിരുന്നതില്‍ നിന്നു വ്യത്യസ്‌തമായി കാറുകള്‍ക്ക്‌ സ്റ്റിയറിംഗും ബ്രേക്കും ഉണ്ടായിരിക്കും. ലെക്‌സസ്‌ ആര്‍എക്‌സ്‌ 450 എച്ച്‌ സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗൂഗിളിന്റെ സ്വയം നിയന്ത്രിത സോഫ്‌റ്റ്‌വെയറുകളുടേതിനു സമാനമായവയാണ്‌ പരീക്ഷണ ഓട്ടത്തിലും ഉപയോഗിക്കുകയെന്ന്‌ കമ്പനി അറിയിച്ചു. ഒരുവര്‍ഷം മുമ്പാണ്‌ കാറിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതി കമ്പനി പ്രഖ്യാപിച്ചത്‌. സ്വയം നിയന്ത്രിത കാര്‍ ആയതുകൊണ്ട്‌ വാഹനത്തിന്‌ സ്റ്റിയറിംഗ്‌ വീല്‍, ആക്‌സിലറേറ്റര്‍-ബ്രേക്ക്‌ പെഡല്‍ എന്നിവ ആവശ്യമില്ലെന്നായിരുന്നു പ്രൊജക്ട്‌ ഡയറക്ടര്‍ ക്രിസ്‌ ഊംസണ്‍ പ്രഖ്യാപനസമയത്ത്‌ അറിയിച്ചിരുന്നത്‌. കലിഫോര്‍ണിയയില്‍ വാഹനങ്ങളുടെ പരിശോധന സമയത്ത്‌ സ്വയം നിയന്ത്രിത വാഹനമാണെങ്കിലും സ്റ്റിയറിംഗും ബ്രേക്കുമടക്കമുള്ളവ നിര്‍ബന്ധമായതിനാലാണ്‌ പ്രഖ്യാപനത്തില്‍ മാറ്റംവരുത്തിയതെന്നു പറയുന്നു. അതേസമയം എടുത്തുമാറ്റാവുന്ന രീതിയിലായിരിക്കും ഇവയുടെ ക്രമീകരണം.