Breaking News

Trending right now:
Description
 
May 16, 2015

സണ്ണി ലിയോണിന്റെ നഗ്നവീഡിയോ; വീട്ടമ്മയുടെ പരാതിയില്‍ പൊലീസ്‌ കേസെടുത്തു

image ബോളിവുഡിലെ നായികയും അശ്ലീല ചിത്രങ്ങളിലെ മുന്‍നായികയുമായ സണ്ണി ലിയോണിനെതിരെ വീട്ടമ്മ നല്‍കിയ പരാതിയില്‍ പൊലീസ്‌ നടിക്കു നോട്ടീസ്‌ നല്‍കി. അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരിലാണ്‌ സണ്ണിലിയോണിനെതിരെ വീട്ടമ്മ പരാതി നല്‍കിയത്‌. മഹാരാഷ്ട്രയിലെ ഡോംബിവ്‌ലി പൊലീസാണ്‌ കേസ്‌ എടുത്തത്‌. ഇന്റര്‍നെറ്റില്‍ പരതുന്നതിനിടയില്‍ സണ്ണി ലിയോണിന്റെ നഗ്നവീഡിയോകള്‍ കണ്ടുവെന്നാണ്‌ അഞ്‌ജലി പാലന്‍ എന്ന വീട്ടമ്മയുടെ പരാതി. ഈ ചിത്രങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുമെന്നു വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. താനെയിലെ സൈബര്‍ സെല്ലിനു പൊലീസ്‌ പരാതി കൈമാറി. ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുമുമ്പ്‌ സണ്ണി ലിയോണ്‍ വിദേശത്തായിരുന്നു. അവിടെ അശ്ലീല വീഡിയോകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്‌. ഏതാനും വര്‍ഷംമുമ്പ്‌ ഇന്ത്യയിലേക്ക്‌ വന്ന നടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.