Breaking News

Trending right now:
Description
 
May 15, 2015

എഡിടിടിഎ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ടിആര്‍എ

image ആലപ്പുഴ: കേരള ടേബിള്‍ ടെന്നിസ് അസോസിയേഷനോടു അഫിലിയേറ്റ് ചെയ്ത ആലപ്പുഴ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് 2014-15-ല്‍ അഫിലിയേറ്റഡ് യൂണിറ്റുകളുടെ പട്ടികയില്‍ ടി.ആര്‍.എ ടി.ടി ക്ലബ്. ഹോണററി സെക്രട്ടറി പി.കെ.വെങ്കിട്ടരാമനാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. എഡിടിടിഎയുടെ കീഴില്‍ എസ്.ഡി.വി., മാതാ, സെന്റ് മേരീസ് എന്നീ സ്‌കൂളുകളിലേത് അടക്കം 21 യൂണിറ്റുകളാണുള്ളത്. 

മത്സരത്തേക്കാളുപരി കുട്ടികളുടെയും പ്രായമായവരുടെയും ഇടയില്‍ ആരോഗ്യകരമായ ഇന്‍ഡോര്‍ വിനോദം എന്ന നിലയിലാണ് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ടി.ആര്‍.എ ടി.ടി ക്ലബ് പ്രവര്‍ത്തിക്കുന്നതെന്നു പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ സൂചിപ്പിച്ചു. ഒരു റസിഡന്റ്‌സ് അസോസിയേഷന്‍ മുന്‍കൈയെടുത്തു ആരംഭിച്ച ഇത്തരത്തിലുള്ള ക്ലബ് കേരളത്തില്‍ ആദ്യത്തേതാണ്. 2013-ലാണ് തുടക്കം.