Breaking News

Trending right now:
Description
 
May 15, 2015

അഞ്ചുമാസത്തിനുശേഷമുള്ള ഗര്‍ഭഛിദ്രത്തിനു യുഎസ്‌ വിലക്ക്‌ ഏര്‍പ്പെടുത്തി

image ഗര്‍ഭധാരണം നടന്ന്‌ 20 ആഴ്‌ചകള്‍ക്കു (അഞ്ചു മാസം) ശേഷമുള്ള ഗര്‍ഭഛിദ്രത്തിനു യുഎസില്‍ ഇനിമുതല്‍ വിലക്ക്‌. ഇതു സംബന്ധിച്ച ബില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മേല്‍ക്കൈയുള്ള യുഎസ്‌ പ്രതിനിധി സഭ പാസാക്കി. എന്നാല്‍, ഇതിനോടകം തന്നെ ബില്ലിനെ എതിര്‍ത്തു നിരവധി സ്‌ത്രീ സംഘടനകള്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ബില്‍ ഭരണഘടനാവിരുദ്ധമാണെന്നാണ്‌ എതിര്‍ക്കുന്നവരുടെ വാദം. സ്‌ത്രീകളുടെ മാനസിക, ശാരീരിക ആരോഗ്യ അവസ്ഥയെ മോശമായി ബാധിക്കുന്ന ബില്ലാണ്‌ ഇതെന്നും ബില്ലിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. എന്നാല്‍ ബില്ലിനെ അനുകൂലിക്കുന്നവര്‍ക്കു മറിച്ചാണ്‌ അഭിപ്രായം. അഞ്ചുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ തീരെ ചെറിയ ഒരു ഭ്രൂണമായി മാത്രം കാണാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. അതിനാല്‍ ബില്ലിനു വലിയ പ്രസക്തിയാണ്‌ ഉള്ളതെന്നും ഇവര്‍ വാദിക്കുന്നു.