Breaking News

Trending right now:
Description
 
Dec 12, 2012

ഫോര്‍എവര്‍മാര്‍ക്ക്‌ ഡയമണ്ടുകള്‍ ഇനി കൊച്ചിയിലെ സണ്ണി ഡയമണ്ട്‌സിലും

image കൊച്ചി: ഡീ ബീര്‍സ്‌ ഗ്രൂപ്‌ ഓഫ്‌ കമ്പനീസിന്റെ ഡയമണ്ട്‌ ബ്രാന്‍ഡായ ഫോര്‍എവര്‍മാര്‍ക്ക്‌ കൊച്ചിയില്‍ സണ്ണി ഡയമണ്ട്‌സുമായി കൈകോര്‍ക്കുന്നു. ഫോര്‍എവര്‍മാര്‍ക്കിന്റെ ഏറ്റവും പുതിയ ശേഖരം ഇനി സണ്ണി ഡയമണ്ട്‌സില്‍നിന്ന്‌ സ്വന്തമാക്കാം. ഏറ്റവും മനോഹരവും അപൂര്‍വവും ഉത്തരവാദിത്വത്തോടെ തയാറാക്കിയതുമാണ്‌ ഫോര്‍എവര്‍മാര്‍ക്ക്‌ ഡയമണ്ടുകള്‍. പരമ്പരാഗത ഡിസൈനുകള്‍ക്കൊപ്പം ആധുനിക രൂപകല്‍പ്പനകള്‍ക്കും പേരു കേട്ട സണ്ണി ഡയമണ്ട്‌സ്‌ ഫോര്‍എവര്‍മാര്‍ക്കിന്റെ അനുപമമായ ഡയമണ്ട്‌ കളക്ഷനുകളുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്‌.

 ഏറെ പ്രത്യേകതകളുള്ള അതിവിശിഷ്ടമായ ഫോര്‍എവര്‍മാര്‍ക്ക്‌ ഡയമണ്ട്‌ ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും. ഇരുട്ടുനിറഞ്ഞ മുറിയില്‍ ലേസര്‍ രശ്‌മികള്‍ കടത്തിവിടുമ്പോള്‍ ഇതില്‍നിന്നും പുറപ്പെടുന്ന ഏറെ സവിശേഷമായ വര്‍ണരാജികള്‍ കണ്ടറിയേണ്ടതുതന്നെയാണ്‌. ഇതുവഴി ഈ ഡയമണ്ടിന്റെ സവിശേഷത മനസിലാക്കാം. ഈ അപൂര്‍വ കാഴ്‌ച കൊച്ചിയിലെ വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അതിഥികളെ ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഈ കാഴ്‌ച.

 കൊച്ചിയില്‍ ഫോര്‍എവര്‍മാര്‍ക്കിന്റെ ഡയമണ്ടുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌ ഫോര്‍എവര്‍മാര്‍ക്ക്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ സച്ചിന്‍ ജെയ്‌ന്‍ പറഞ്ഞു. ഇന്ത്യന്‍ ഡയമണ്ട്‌ ഉപയോക്താക്കള്‍ക്ക്‌ ഗുണമേന്മയും വിശ്വാസവും താത്‌പര്യവും ഉറപ്പുനല്‌കുന്നതാണ്‌ ഈ ബ്രാന്‍ഡ്‌ എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഡയമണ്ട്‌ വ്യാപാരത്തില്‍ 12 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള സണ്ണി ഡയമണ്ട്‌സുമായി പങ്കുചേരുന്നതില്‍ ഏറെ സന്തോഷമുണ്ട്‌. സണ്ണി ഡയമണ്ട്‌സും ഫോര്‍എവര്‍മാര്‍ക്കും ഡയമണ്ടുകളോട്‌ പൊതുവായി അഭിനിവേശം കാത്തുസൂക്ഷിക്കുന്നവരാണെന്നതുകൊണ്ടുതന്നെ വരുന്ന സീസണില്‍ വിലപ്പെട്ട ഉപയോക്താക്കള്‍ക്ക്‌ മികച്ച സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. 



ഡീ ബീര്‍സ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ ഫോര്‍എവര്‍മാര്‍ക്കുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ സണ്ണി ഡയമണ്ട്‌സിലെ പി.പി. സണ്ണി പറഞ്ഞു. ഈ കൂട്ടുകെട്ടിലൂടെ വനിതകള്‍ക്ക്‌ ഏറ്റവും മികച്ച ഡയമണ്ടുകള്‍ ലഭ്യമാക്കുന്നതിനായി പരിശ്രമിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ഫോര്‍എവര്‍മാര്‍ക്കുമായുളള പങ്കാളിത്തത്തിലൂടെ അടുത്ത ഉത്സവ സീസണില്‍ ഡയമണ്ട്‌ ജ്വല്ലറികളില്‍ മികച്ച മുന്നേറ്റം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ഡയമണ്ട്‌സ്‌ പോലെ തെരഞ്ഞെടുക്കപ്പെട്ട പങ്കാളികളുമായാണ്‌ ഫോര്‍എവര്‍മാര്‍ക്ക്‌ ജ്വല്ലേഴ്‌സ്‌ സഹകരിക്കുന്നത്‌.