Breaking News

Trending right now:
Description
 
May 14, 2015

അമരക്കാരന്‍-ചിത്രീകരണം ആരംഭിച്ചു

image നവജീവന്‍ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ പി.യു.തോമസിന്റെ ജീവിതകഥ-അമരക്കാരന്റെ ചിത്രീകരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ നാടായ കോട്ടയത്ത്‌ കൈപ്പുഴ ശാസ്‌താങ്കല്‍ പാടത്ത്‌ പ്രത്യേകം തയാറാക്കിയ സെറ്റിലാണ്‌ ചിത്രീകരണം. എട്ടു വയസു മുതല്‍ 20 വയസുവരെയുള്ള തോമസുചേട്ടന്റെ ചെറുപ്പകാലമാണ്‌ ഇവിടെ ചിത്രീകരിക്കുന്നത്‌. സ്‌കൂള്‍ ജീവിതം, തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ്‌ ഇവിടെ പ്രധാനമായും ചിത്രീകരിക്കുന്നത്‌. തോമസുചേട്ടന്റെ ചെറുപ്പകാലം ബാലതാരം മിനോണും അച്ഛനായി കുമരകം രഘുനാഥും അമ്മയായി നീനാകുറുപ്പും വേഷമിടുന്നു. രണ്ടാംഘട്ട ചിത്രീകരണത്തില്‍ തോമസ്‌ ചേട്ടനായി മേജര്‍ രവി പ്രധാന വേഷത്തിലെത്തും. ശ്രുതിബാല, കോട്ടയം നസീര്‍ തുടങ്ങിയ താരങ്ങളും അമരക്കാരനില്‍ എത്തുന്നുണ്ട്‌. ചുങ്കം സെന്റ്‌ തോമസ്‌ ദേവാലയാങ്കണത്തില്‍ ചിത്രീകരണത്തിന്റെ സ്വിച്ച്‌ ഓണ്‍കര്‍മം കോട്ടയം ജില്ലാ കലക്ടര്‍ യു.വി.ജോസ്‌ നിര്‍വഹിച്ചു. ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും സൈമണ്‍ പാറയ്‌ക്കലാണ്‌.