Breaking News

Trending right now:
Description
 
May 13, 2015

ഒന്നാം വയസിലെ വിവാഹവാഗ്‌ദാനം പാലിക്കാത്ത പെണ്‍കുട്ടിക്ക്‌ 16 ലക്ഷം രൂപ പിഴ

image
ഒന്നാം വയസ്സിലെ വിവാഹ വാഗ്‌ദാനം പാലിക്കാത്ത പെണ്‍കുട്ടിക്ക്‌ ഗ്രാമപഞ്ചായത്ത്‌ 16 ലക്ഷം രൂപയുടെ പിഴ വിധിച്ചു. ജോധ്‌പൂരിലെ ലൂനി താലുക്കിലെ രോഹിച്ചന്‍ ഖുര്‍ദ്‌ ഗ്രാമത്തിലാണ്‌ സംഭവം.
കോളെജ്‌ വിദ്യാര്‍ത്ഥിനിയായ ശാന്താദേവി മേഖ്‌ വാളാണ്‌ പരാതിക്കാരി. ശാന്താദേവിക്ക്‌ പതിനൊന്നു മാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ നല്‍കിയ വിവാഹ വാഗ്‌ദാനം പാലിക്കാന്‍ തനിക്ക്‌ ബാധ്യതയില്ലെന്നു പെണ്‍കുട്ടി അറിയിച്ചതോടെയാണ്‌ ഗ്രാമപഞ്ചായത്ത്‌ വിവാഹ കാര്യത്തില്‍ ഇടപ്പെട്ടത്‌. ഇത്‌ അംഗീകരിക്കാന്‍ വിസമ്മതിച്ച പഞ്ചായത്ത്‌ അധികൃതര്‍ 16 ലക്ഷം പിഴ വിധിക്കുകയും പെണ്‍കുട്ടിയുടെ കുടുംബത്തെ സമുദായത്തില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്‌തു. മൂന്നു വര്‍ഷം മുമ്പ്‌ സാരഥി ഠ്രട്രസ്റ്റ്‌ എന്ന സംഘടന വഴിയാണ്‌ പെണ്‍കുട്ടി നിയമ സഹായം തേടിയത്‌. തുടര്‍ന്ന്‌ വിവാഹം ഒഴിയുന്നതായി അറിയിക്കുകയായിരുന്നു. ഭര്‍തൃകുടുംബം വിവാഹത്തില്‍ തുടരാന്‍ തനിക്കു മേല്‍ സമര്‍ദ്ദം ചെലുത്തുന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടു.
പഞ്ചായത്തിനെതിരെ നിയമ നടപടികള്‍ക്ക്‌ ഒരുങ്ങുകയാണ്‌ പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ മാതാപിതാക്കളും പെണ്‍കുട്ടിക്കൊപ്പം നില്‍പ്പുണ്ട്‌്‌. മകള്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെയാണ്‌ പോരാടുന്നതെന്നാണ്‌ മാതാപിതാക്കളുടെ അഭിപ്രായം.