Breaking News

Trending right now:
Description
 
May 13, 2015

70 കോടിയുടെ നികുതി വെട്ടിപ്പ്‌; ഷാരുഖ്‌ ഖാന്‌ സമന്‍സ്‌

image നികുതി വെട്ടിപ്പ്‌ നടത്തിയതിന്‌ ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ സമന്‍സ്‌ അയച്ചു. തന്റെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ഓഹരിത്തുക കുറച്ചുകാണിച്ചതിനാണ്‌ സമന്‍സ്‌. ഈയിനത്തില്‍ 75 കോടി രൂപയുടെ നികുതിവെട്ടിപ്പാണ്‌ കണ്ടെത്തിയത്‌. ഷാരൂഖ്‌ ഖാനെ കൂടാതെ മറ്റ്‌ ഓഹരി ഉടമകള്‍ക്കും സമന്‍സ്‌ അയച്ചിട്ടുണ്ട്‌. 90 രൂപവരെ ഓഹരിവിലയുണ്ടായിരുന്ന കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ഓഹരികള്‍ നടി ജൂഹി ചൗളയ്‌ക്ക്‌ 10 രൂപ വിലകാണിച്ചു വിറ്റു എന്നതാണ്‌ ആരോപണം. ജൂഹി ചൗളയുടെ ഭര്‍ത്താവ്‌ ജയ്‌ മേത്തയുടെ ഉടമസ്ഥതയിലുള്ള സീ അയലന്‍സ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിനാണ്‌ ഓഹരി വിറ്റത്‌. ഇതുമൂലം സര്‍ക്കാരിന്‌ 72 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നു സമന്‍സില്‍ പറയുന്നു. ഈമാസം അവസാനം വിശദീകരണം നല്‍കണമെന്നാണ്‌ ഷാരൂഖ്‌ ഖാന്‍ അടക്കമുള്ളവരോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇക്കഴിഞ്ഞദിവസം നടത്തിയ ഓഡിറ്റിങില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയായിരുന്നു.