Breaking News

Trending right now:
Description
 
May 12, 2015

സാംസങ്‌ പോര്‍ട്ടബിള്‍ സോളിഡ്‌ സ്റ്റേറ്റ്‌ ഡ്രൈവ്‌ ടി1 ഇന്ത്യയില്‍

image സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ പോര്‍ട്ടബിള്‍ സോളിഡ്‌ സ്റ്റേറ്റ്‌ ഡ്രൈവ്‌ ടി1 ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. സാധാരണ എക്‌സ്റ്റേണല്‍ ഹാര്‍ഡ്‌ ഡിസ്‌ക്കുകളേക്കാള്‍ മൂന്നു മുതല്‍ ഏഴിരട്ടി വരെ വേഗതയേറിയവയാണ്‌ സാംസങിന്റെ പുതിയ സോളിഡ്‌ സ്റ്റേറ്റ്‌ ഡ്രൈവുകള്‍.

ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സുരക്ഷയാണ്‌ സാംസങ്‌ സോളിഡ്‌ സ്റ്റേറ്റ്‌ ഡ്രൈവ്‌ ടി1 ന്റെ മറ്റൊരു പ്രത്യേകത. 256 ബിറ്റ്‌ ഹാര്‍ഡ്‌വെയര്‍ എന്‍ക്രിപ്‌ക്ഷനിലൂടെ നല്‍കുന്ന പാസ്‌വേര്‍ഡ്‌ ഡ്രൈവിലെ ഡേറ്റ സുരക്ഷിതമാക്കും. എക്‌സ്റ്റേണല്‍ ഹാര്‍ഡ്‌ ഡിസ്‌ക്കില്‍ നിന്നും വ്യത്യസ്‌തമായി ചലിക്കുന്ന ഭാഗങ്ങള്‍ ഇല്ലാത്തതിനാല്‍ കുലുക്കമോ, തേയ്‌മാനമോ, താഴെ വീഴുന്നതോ ഒന്നും ഡേറ്റ കറപ്‌റ്റഡാക്കില്ല. കൂടാതെ ഡൈനാമിക്‌ തെര്‍മല്‍ ഗാര്‍ഡ്‌ സംവിധാനം രൂക്ഷമായ താപ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള കരുത്ത്‌ ഈ ഡ്രൈവിന്‌ നല്‍കും.
ഒരു ബിസിനസ്‌ കാര്‍ഡ്‌ ഹോള്‍ഡറിനേക്കാള്‍ വലുപ്പം കുറഞ്ഞ സാംസങ്‌ സോളിഡ്‌ സ്റ്റേറ്റ്‌ ഡ്രൈവ്‌ ടി1 ന്‌ 30 ഗ്രാം മാത്രമാണ്‌ ഭാരം. വിന്‍ഡോസ്‌, മാക്‌ പിസികളില്‍ സുഗമമായി പ്രവര്‍ത്തിക്കും.

250 ജിബി, 500 ജിബി, 1 ടിബി എന്നിങ്ങനെ 3 മോഡലുകള്‍ ലഭ്യമാണ്‌. വില യഥാക്രമം 12000, 18000, 35000 രൂപ എന്നിങ്ങനെ. 3 വര്‍ഷത്തെ വാറണ്ടിയും സാംസങ്‌ ലഭ്യമാക്കുന്നുണ്ട്‌. എല്ലാ പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകളിലും റീടെയില്‍ സ്റ്റോറുകളിലും സാംസങ്‌ പോര്‍ട്ടബിള്‍ സോളിഡ്‌ സ്റ്റേറ്റ്‌ ഡ്രൈവ്‌ ടി1 ലഭ്യമാണ്‌.