Breaking News

Trending right now:
Description
 
May 12, 2015

ഔഡി ആര്‍എസ്‌-7 കാര്‍ വിപണിയിലെത്തിച്ചു; വില 1.4 കോടി രൂപ

image ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ഔഡി സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വിഭാഗത്തിലെ പുതിയ മോഡലായ ആര്‍എസ്‌ 7 സ്‌പോര്‍ട്‌ബായ്‌ക്ക്‌ ഇന്ത്യന്‍ വിപണിയിലിറക്കി. അഞ്ചു വാതിലുകളടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന വാഹനത്തിന്‌ ഡല്‍ഹി, മുംബൈ ഷോറൂമുകളില്‍ 1.4 കോടി രൂപയാണു വില. 3.9 സെക്കന്റില്‍ നൂറുകിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കുന്ന ഔഡി ആര്‍എസ്‌ 7ന്‌ മണിക്കൂറില്‍ 305 കിലോമീറ്റര്‍ വേഗം നേടാന്‍ സാധിക്കും. 10.2 ഇന്ധനക്ഷമതയുള്ള വാഹനം ഓഡിയുടെ ഇന്ത്യന്‍ മേധാവി ജോ കിംഗാണ്‌ ഡല്‍ഹിയില്‍ പുറത്തിറക്കിയത്‌. ആര്‍എസ്‌ 7 അടക്കം 18 മോഡലുകളാണ്‌ ഔഡി ഇന്ത്യന്‍ വിപണിയിലിറക്കിയിരിക്കുന്നത്‌. ലക്ഷ്വറി കാര്‍ വില്‍പ്പനയില്‍ മെഴ്‌സിഡസ്‌ ബെന്‍സുമായി പോരാടുന്ന ഔഡി ഈ വര്‍ഷം ആഭ്യന്തര വില്‍പ്പനയില്‍ മുന്നിലെത്തിയിരുന്നു. ഹൈബ്രിഡ്‌ അലൂമിനിയം ഡിസൈനിംഗിലൂടെ പുതിയ മോഡലിന്റെ ഭാരം മറ്റു വാഹനങ്ങളെ അപേക്ഷിച്ച്‌ 15 ശതമാനം കുറയ്‌ക്കാന്‍ കമ്പനിക്ക്‌ സാധിച്ചിട്ടുണ്ട്‌.