Breaking News

Trending right now:
Description
 
May 12, 2015

ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബ്രിട്ടനില്‍ തൊഴില്‍മന്ത്രി

image ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ്‌ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജ പ്രീതി പട്ടേലായിരിക്കും തൊഴില്‍കാര്യമന്ത്രി. പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍ ആണ്‌ നാല്‍പത്തിമൂന്നുകാരിയായ പ്രീതിയെ കാമബിനറ്റ്‌ റാങ്കോടെ നിയമിച്ചത്‌. എസക്‌സിലെ വിറ്റ്‌ഹാമില്‍നിന്നാണ്‌ പ്രീതി പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്‌. ഉഗാണ്ടയില്‍നിന്നു കുടിയേറിയ ഗുജറാത്ത്‌ വംശജരാണ്‌ പ്രീതിയുടെ മാതാപിതാക്കള്‍. 2010-ല്‍ ആദ്യമായിപാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഇവരെ 2014 ജൂലൈയില്‍ ധനവകുപ്പ്‌ സെക്രട്ടറിയായി നിയമിച്ചിരുന്നു. കീല്‍ സര്‍വകലാശാലയില്‍നിന്നു സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്‌. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന 13-ാമത്‌ പ്രവാസി ഭാരതീയ ദിവസില്‍ പ്രീതി പങ്കെടുത്തിരുന്നു. ഇത്തവണ കൂടുതല്‍ വനിതകള്‍ക്ക്‌ പുതിയ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്‌. ആംബര്‍ റഡ്‌ ഊര്‍ജ വകുപ്പ്‌ സെക്രട്ടറിയാവും. പ്രഭുസഭയുടെ നേതാവായി ബാരണസ്‌ സ്റ്റോവലിനെ നിശ്ചയിച്ചു. മുന്‍ മന്ത്രിസഭയിലുണ്ടായിരുന്ന ചാന്‍സലര്‍ ജോര്‍ജ്‌ ഓസ്‌ബോണ്‍, ഹോം സെക്രട്ടറി തെരേസാ മേ, വിദേശസെക്രട്ടറി ഫിലിപ്‌ ഹാമന്‍ഡ്‌ പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലണ്‍ എന്നിവരെ പുതിയ മന്ത്രിസഭയിലും നിലനിര്‍ത്തി.