Breaking News

Trending right now:
Description
 
May 12, 2015

പ്രേക്ഷക മനം കീഴടക്കി ലൈല ഓ ലൈലയിലെ ഗാനങ്ങൾ

Vivek Kangath
image മോഹൻലാൽ നായകനാകുന്ന ബിഗ്‌ ബജറ്റ് ചിത്രം ലൈല ഓ ലൈലയിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷകർ നെഞ്ചേറ്റിക്കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് യൂടൂബിൽ റിലീസ് ചെയ്ത ലൈല ഓ ലൈലയിലെ ഗാനങ്ങൾ ഇതിനോടകം ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഫൈൻ കട്ട് എന്റർറ്റൈൻമെന്റിന്റെ  ബാനറിൽ ജോഷി സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് മോഹൻലാൽ - അമലപോൾ ചിത്രം ലൈല ഓ ലൈല. മെയ് 14-ന് ചിത്രം തീയറ്ററുകളിൽ എത്താനായി ഒരുങ്ങി കഴിഞ്ഞു. എന്നാൽ സിനിമ റിലീസ് ആകുന്നതിനു ഏറെ മുൻപ് തന്നെ പ്രേക്ഷകർ ഈ ചിത്രത്തിൻറെ വിജയം മനസ്സില് കുറിച്ചു എന്നതിന് തെളിവാണ് യുടൂബിൽ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ സിനിമാ പ്രേമികൾ ഏറ്റെടുത്തത്.

ചിത്രീകരണ ശൈലി കൊണ്ടും ആലാപന ശൈലികൊണ്ടും മറ്റ് സമകാലീന ചിത്രങ്ങളിലെ ഗാനങ്ങളിൽ നിന്നും ഏറെ വ്യത്യസതമാണ് ലൈല ഓ ലൈലയിലെ എന്ന് തുടങ്ങുന്ന ഗാനം. അമലാപോൾ ആണ് ഗാനരംഗത്തെ അഭിനയം കൊണ്ടും വശ്യതയാര്ന്ന നൃത്ത ചുവടുകൾ

കൊണ്ടും വ്യത്യസ്തമാക്കിയിരിക്കുന്നത്. തികച്ചും പാർട്ടി മൂഡിൽ ബോളിവുഡ് ഗാനങ്ങളുടെ ചുവടുപിടിച്ചാണ് ചിത്രീകരണം ജോഷി നടത്തിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലി പുതുമയുള്ള ശബ്ദം മികച്ച പശ്ചാത്തല സംഗീതം എന്നിവയാണ് ഈ ഗാനത്തെ ശ്രദ്ധെയമാക്കിയിരിക്കുന്നത്. ഗാനം യുടൂബിൽ റിലീസ് ചെയ്ത് രണ്ടാഴ്ച്ചക്കുള്ളിലാണ് ഒരു ലക്ഷത്തിന് മുകളിൽ ജനങ്ങൾ ഈ ഗാനം കണ്ടത്. യുവത്വത്തെ ഏറെ ആകർഷിക്കുന്ന രീതിയിൽ ഹിന്ദിയും മലയാളവും ഇട കലർത്തിയാണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിക്കുന്നത്.

മലയാളത്തിലും തമിഴിലും ഏറെ ശ്രദ്ധേയയായ പുതു തലമുറ  ഗായിക അന്ന കാതറീനയാണ് ദിൽ ദിവാന എന്ന ഈ തകർപ്പൻ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജലി മേനോൻ ചിത്രം ഉസ്താദ് ഹോട്ടലിലെ അപ്പങ്ങൾ എമ്പാടും എന്ന ഗാനം ആലപിച്ചു കൊണ്ടാണ് അന്ന കാതറീന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡ് ചിത്രങ്ങളിലെ ഹരം പിടിപ്പിക്കുന്ന ഗാനങ്ങൾക്ക് സമാനമായി ദിൽ ദിവാനക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപീ സുന്ദർ ആണ്.

 

ഗായികയായ അന്ന കാതറീനയും സംഗീത സംവിധായകനായ ഗോപീ സുന്ദറും തന്നെയാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നതും. തമിഴിലെ ഹിറ്റ്‌ ചിത്രമായ ഐയിലൂടെ ശ്രദ്ധേയനായ കൊറിയോഗ്രാഫർ പോൾരാജ് ആണ് ദിവാന എന്ന ഈ ഗാനത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ഗാനത്തിന് പുറമേ ഏപ്രിൽ മൂന്നാം വാരം ഇറങ്ങിയ ലൈല ഓ ലൈലയുടെ ട്രൈലറും പോസ്റ്ററുകളും ഏറെ ജനപ്രീതി നേടിയിരുന്നു.

 

മലയാളത്തിലെ എക്കാലത്തെയും വലിയ ബിഗ്‌ ബജറ്റ് ചിത്രം എന്ന ഖ്യാതിയോടെ തീയറ്ററുകളിൽ എത്തുന്ന ലൈല ഓ ലൈലയിൽ മോഹൻലാലിനെയും അമല പോളിനെയും കൂടാതെ ബോളിവുഡ് താരം കൈനത്ത് അറോറ കശ്മീർ മോഡൽ ജുനൈദ് ഷൈഖ് തമിഴ് നടൻ സത്യരാജ് എന്നിവരും അഭിനയിക്കുന്നു. ബോളിവുഡ് സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ തിരക്കഥകൃത്ത് സുരേഷ് നായരാണ് ലൈല ഓ ലൈലയുടെ കഥ ഒരുക്കിയിരിക്കുന്നത്.